കള്ളവോട്ട്: കാസര്‍കോട് കലക്ടര്‍ അന്വേഷണം തുടങ്ങി

Image result for votingകാസര്‍കോട് (www.evisionnews.co): കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്ത വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കാസര്‍കോട് കലക്ടര്‍ ഡോ. ഡി. സജിത് ബാബു അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പരാതികള്‍ അന്വേഷിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ 48-ാം നമ്പര്‍ ബൂത്തായ കൂളിയാട് ജി.എച്ച്.എസിലെ കള്ളവോട്ട് സംബന്ധിച്ച് കലക്ടര്‍ അന്വേഷണം ആരംഭിച്ചു. കള്ളവോട്ട് ചെയ്തതായി ആരോപിക്കുന്ന വീഡിയോ ദൃശ്യം വിശദമായി പരിശോധിക്കും. 90ശതമാനം പോളിംഗ് നടന്ന ബൂത്തുകളില്‍ റി പോളിംഗ് നടത്തണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?