പിതാവിന്റെ ഓര്‍മയില്‍ രാഹുല്‍ ഗാന്ധി തിരുനെല്ലിയില്‍; രാജീവ് ഗാന്ധിക്കും ഇന്ദിരാ ഗാന്ധിക്കും പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും ബലിതര്‍പ്പണം നടത്തി
കല്‍പറ്റ: (www.kvartha.com 17.04.2019) പിതാവ് രാജീവ് ഗാന്ധിയുടെ ഓര്‍മയില്‍ കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി തിരുനെല്ലിയില്‍. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കും മുത്തശ്ശി ഇന്ദിരാ ഗാന്ധിക്കും പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും രാഹുല്‍ തിരുനെല്ലിയില്‍ ബലിതര്‍പ്പണം നടത്തി.
രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തത് തിരുനെല്ലിയിലാണ്. 1991ല്‍ പിതാവിന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യാന്‍ ലീഡര്‍ കെ. കരുണാകരനുമൊത്ത് രാഹുല്‍ ഇവിടെയെത്തിയിരുന്നു. പിതാവിന്റെ ഓര്‍മകളില്‍ നിറയാനും ആദരം പ്രകടിപ്പിക്കാനും വയനാട്ടില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ സമയം കണ്ടെത്തുകയായിരുന്നു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് രാഹുല്‍ പാപനാശിനിയില്‍ ബലിതര്‍പ്പണം നടത്തിയത്. തിരുനെല്ലി ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ അകലെ തയാറാക്കിയ ഹെലിപാഡിലിറങ്ങിയ രാഹുല്‍ കാത്തുനിന്നവര്‍ക്ക് അരികിലെത്തി കൈകൊടുത്തു.
തിരുനെല്ലി ക്ഷേത്രത്തിലും രാഹുല്‍ ദര്‍ശനം നടത്തി. എസ്.എ യു.പി സ്‌കൂള്‍ മൈതാനിയിലാണ് അദ്ദേഹം ഹെലികോപ്റ്റര്‍ ഇറങ്ങിയത്. രാഹുല്‍ 20 മിനിട്ടോളം അവിടെ കൂടിയിരുന്ന പ്രവര്‍ത്തകരോടൊപ്പം വിശേഷങ്ങള്‍ പങ്കിട്ടു. പാപനാശിനി തൊട്ടുവന്ദിച്ച അദ്ദേഹം തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രസാദം വാങ്ങിയ ശേഷമാണ് പ്രചാരണ പരിപാടികളിലേക്ക് പുറപ്പെട്ടത്. രാഹുലിന്റെ വരവിനോടനുബന്ധിച്ച് പ്രത്യേകം പൂജയും ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു.
ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്ന് വിമാനമാര്‍ഗം കണ്ണൂരിലെത്തി അവിടെ ഗസ്റ്റ് ഹൗസില്‍ താമസിച്ച രാഹുല്‍ ബുധനാഴ്ച രാവിലെ 9.30നാണ് വയനാട്ടിലേക്ക് തിരിച്ചത്. ക്ഷേത്രത്തിന് നാല് കിലോ മീറ്റര്‍ അകലെയുള്ള ഹെലിപാടില്‍ ഇറങ്ങിയ രാഹുല്‍ കാര്‍ മാര്‍ഗമാണ് ക്ഷേത്രത്തിലെത്തിയത്. മാവോയിസ്റ്റ് സാന്നിധ്യം കൂടുതലുള്ള തിരുനെല്ലിയില്‍ എസ്.പി.ജിയും കേരള പോലീസും പഴുതടച്ച സുരക്ഷയാണ് ഒരുക്കിയത്.
വയനാട്ടിലെത്തിയ രാഹുല്‍ ബത്തേരി, തിരുവമ്പാടി, വണ്ടൂര്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ പ്രസംഗിക്കും. വയനാട്ടില്‍ രാഹുല്‍ നേരത്തെ എത്തിയിരുന്നെങ്കിലും വോട്ടര്‍മാരെ നേരില്‍ കാണുന്നത് ഇതാദ്യമാണ്. നേരത്തെ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം റോഡ് ഷോ നടത്തി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് പോവുക മാത്രമാണ് ചെയ്തത്. രാഹുല്‍ എത്തുന്ന കാര്യം ചൊവ്വാഴ്ച വൈകിട്ടോടെയാണ് പോലീസും കോണ്‍ഗ്രസ് നേതാക്കളും തിരുനെല്ലി ക്ഷേത്രം അധികൃതരെ അറിയിച്ചത്.
തുടര്‍ന്ന് ക്ഷേത്ര പരിസരത്തും പാപനാശിനി തീരത്തും പോലീസ് പരിശോധന കര്‍ശനമാക്കി. മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്ന പ്രദേശമായതിനാല്‍ കാട്ടിക്കുളം മുതല്‍ തിരുനെല്ലി ക്ഷേത്രം വരെയുള്ള 20 കിലോമീറ്ററിലേറെ ഭാഗത്ത് തണ്ടര്‍ബോള്‍ട്ട് സംഘം സാന്നിധ്യം ഉറപ്പിച്ചു. വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്ക് ശേഷം രാഹുല്‍ കോയമ്പത്തൂരിലേക്ക് പോകും.
അതേസമയം കഴിഞ്ഞദിവസം കണ്ണൂരിലെത്തിയ രാഹുല്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ പ്രധാനമായും മൂന്നു വിഷയങ്ങളാണ് ലോക്‌സഭ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയെന്ന് പറയുകയുണ്ടായി. സാമ്പത്തിക തകര്‍ച്ച, അഴിമതി, കാര്‍ഷിക മേഖലയിലെ വിലയിടിവ് തുടങ്ങിയവയാണു തെരഞ്ഞെടുപ്പില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന കാര്യങ്ങള്‍. മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.

ആവശ്യക്കാര്‍ക്ക് തൊഴില്‍ നല്‍കാത്തതും റിലയന്‍സ് ഉടമ അംബാനിക്ക് 30,000 കോടി നല്‍കിയതിനെയും അദ്ദേഹം ദേശവിരുദ്ധത എന്ന് പറഞ്ഞ് അപലപിച്ചു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇതൊന്നും മനസിലാകില്ലെന്ന് പറഞ്ഞ രാഹുല്‍ നരേന്ദ്ര മോഡിയുടെ അനില്‍ ഭായ് ആയതാണ് അംബാനിക്ക് റഫാല്‍ കരാറിനുള്ള യോഗ്യതയെന്നും വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rahul Gandhi Begins Election Campaign In Kerala's Wayanad, Rahul Gandhi, News, Lok Sabha, Election, Trending, Wayanad, Kerala.

Powered by Info News For You

Comments
Post a Comment