ആര്‍എസ്എസും അമിത് ഷായും യോഗിയും മോദിയും ഒന്ന് ഓര്‍ത്തോളൂ, ഇത് കേരളമാണ്, വയനാട് എന്നല്ല കേരളത്തിലെ ഒരു പ്രദേശവും പാക്കിസ്ഥാനല്ല, പച്ചക്കൊടി ലീഗിന്റേതാണ്; വയനാട്ടിലെ പച്ചക്കൊടി വിവാദത്തില്‍ സംഘ്പരിവാറിനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

പാലക്കാട്: (www.kasargodvartha.com 11.04.2019) വയനാട്ടിലെ പച്ചക്കൊടി വിവാദത്തില്‍ സംഘ്പരിവാറിനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസും അമിത് ഷായും യോഗി ആദിത്യനാഥും മോദിയും ചേര്‍ന്ന് കേരളത്തിനെതിരെ നടത്തുന്ന വര്‍ഗീയ പരാമര്‍ശത്തില്‍ വീണുപോകുന്നവരല്ല കേരള ജനതയെന്നും സാക്ഷരത കേരള നിങ്ങളുടെ വര്‍ഗീയ അജണ്ടയെ തൂത്തെറിയുമെന്നും കോടിയേരി ഓര്‍മിപ്പിച്ചു. വയനാട് എന്നല്ല കേരളത്തിലെ ഒരു പ്രദേശവും പാക്കിസ്ഥാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala, News, Kodiyeri Balakrishnan, BJP, RSS, Kodiyeri against RSS- BJP leaders on communal statement

രാഹുലിന്റെ വരവിനെ സംഘ്പരിവാര്‍ വര്‍ഗീയമായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായിട്ടും കോണ്‍ഗ്രസോ ഘടക കക്ഷികളോ പ്രതികരിക്കാത്തതിനെയും കോടിയേരി രൂക്ഷമായി വിമര്‍ശിച്ചു. വയനാട് പാക്കിസ്ഥാനാണെന്ന ആര്‍എസ്എസ് പ്രചാരണത്തിന് മുന്നില്‍ കോണ്‍ഗ്രസ് സ്തംഭിച്ചുനില്‍ക്കുകയാണ്. കേരളം പാക്കിസ്ഥാനാണെന്ന പരാമര്‍ശത്തിന് പിന്നാലെയാണ് വയനാടിനെ പാക്കിസ്ഥാനാക്കുന്നത്. വിഷംതുപ്പുന്ന വര്‍ഗീയതയ്ക്ക് മുന്നില്‍ ഒന്നു പ്രതികരിക്കാന്‍ പോലും യുഡിഎഫിനോ, കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിനോ കഴിയുന്നില്ല. ഇത് പരിതാപകരമാണ്. അദ്ദേഹം പറഞ്ഞു.

വയനാട് രാഹുല്‍ ഗാന്ധി നടത്തിയ റാലിയില്‍ പച്ചക്കൊടി ഉയര്‍ത്തിയതിനെ ചൂണ്ടിക്കാട്ടിയാണ് ഉത്തരേന്ത്യയിലടക്കം സംഘ്പരിവാര്‍ വര്‍ഗീയ കാര്‍ഡ് ഇറക്കുന്നത്. ലീഗിന്റെ കൊടിയെ പാക്കിസ്ഥാന്‍ കൊടിയാക്കി ചിത്രീകരിച്ചാണ് പ്രചരണം. തങ്ങള്‍ ഉപയോഗിച്ചത് പാക്കിസ്ഥാന്‍ കൊടിയെന്ന് പറഞ്ഞിട്ടും ലീഗിന് പ്രതികരണമില്ല. തങ്ങള്‍ ഉപയോഗിച്ചത് പാക്കിസ്ഥാന്‍ കൊടിയല്ലെന്ന് പറയാത്തതെന്താണ്. തങ്ങള്‍ എഴുതിയ ലേഖനത്തില്‍ പോലും ഇക്കാര്യം പറയുന്നില്ല. വിഷയത്തെ സംഘ്പരിവാര്‍ ദേശീയതലത്തില്‍ പ്രചരണയുധമാക്കിയിട്ടും കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃത്വമോ സംസ്ഥാന നേതൃത്വമോ പ്രതികരിക്കുന്നില്ല. ഇത് ന്യൂനപക്ഷങ്ങളോട് കോണ്‍ഗ്രസും സംഘ്പരിവാറും കാണിക്കുന്ന സമീപനത്തെയാണ് വ്യക്തമാക്കുന്നത്.

സംഘ്പരിവാറിന് കേരളത്തിലും പുറത്തും വര്‍ഗീയ കാര്‍ഡ് ഇറക്കാനുള്ള ഈ സാഹചര്യം ഉണ്ടാക്കിയത് കോണ്‍ഗ്രസാണ്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമ്പോള്‍ ആര്‍എസ്എസ് അത് വര്‍ഗീയമായി ഉപയേഗിക്കും. അക്കാര്യം മനസിലാക്കേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന് വര്‍ഗീയതയെ ചെറുക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണിതെന്നും കോടിയേരി ബാലകൃഷ്ണന്‍ പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രാഹുല്‍ ഗാന്ധി വയനാട് റാലി നടത്തിയത് മുതല്‍ ലീഗിന്റെ പച്ചക്കൊടി കാട്ടി സംഘ്പരിവാര്‍ വര്‍ഗീയ പ്രചരണം നടത്തുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളോ ലീഗ് നേതാക്കളോ ആരും സംഘ്പരിവാറിനെതിരെ കാര്യമായി പ്രതികരിച്ചിരുന്നില്ല.

എന്നാല്‍ അമിത് ഷാ കഴിഞ്ഞ ദിവസം നടത്തിയ വയനാട് ഇന്ത്യയിലോ പാക്കിസ്ഥാനിലോ എന്ന പരാമര്‍ശത്തിന് പിന്നാലെ മറുപടിയുമായി എഐസിസി തെരഞ്ഞെടുപ്പ് വിഭാഗം സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. രാജവെമ്പാലയേക്കാളും വിഷമുള്ള ജീവിയാണ് അമിത് ഷായെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kodiyeri Balakrishnan, BJP, RSS, Kodiyeri against RSS- BJP leaders on communal statement 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?