സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു

പെരിയ: (www.kasargodvartha.com 13.04.2019) സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ മരണപ്പെട്ടു. പെരിയ ബസ് സ്റ്റോപ്പിനു സമീപത്തെ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ രജില്‍ (26) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.

പെരിയ ഭാഗത്തുനിന്ന് കാഞ്ഞങ്ങാട്ടേക്കു സഹോദരി രജിന (22)ക്കൊപ്പം വരികയായിരുന്ന രജില്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ പെരിയ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരേയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ രജില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accidental-Death, Scooter, Car, Merchant navy officer died in accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?