മുപ്പത് വര്‍ഷം നീണ്ട ഏകാധിപത്യത്തിന് വിരാമം; സുഡാനില്‍ അധികാരം സൈന്യം പിടിച്ചെടുത്തതു

ഖാര്‍ത്തൂം:(www.kvartha.com 12/04/2019) മുപ്പത് വര്‍ഷം നീണ്ട ഏകാധിപത്യത്തിന് വിരാമമായി. സുഡാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചെടുത്തു.സൈന്യം ജനകീയ പ്രാതിനിധ്യമുള്ള ഇടക്കാല കൗണ്‍സില്‍ രൂപീകരിച്ച് ബദല്‍ സംവിധാനവും ഒരുക്കി.

News, Sudan, World, Military, Parliament, Power, Omar Hassan Ahmad Al-Bashir, Airport, Thirty years of endless monarchy; In Sudan the military was seized

ഉത്തരാഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ 2011ല്‍ ദക്ഷിണ മേഖല പിളര്‍ന്ന് പോയപ്പോള്‍ തുടങ്ങിയതാണ് തകര്‍ച്ച, ഇന്ധനവിലക്കയറ്റം, കറന്‍സി ക്ഷാമം, സാമ്പത്തിക പ്രതിസന്ധി. എല്ലാം ഒരു പരിധി വരെ ജനം ക്ഷമിക്കുകയും പ്രതിഷേധങ്ങള്‍ അങ്ങിങ്ങായി ഒതുങ്ങുകയും ചെയ്തു. അതിനിടെ പ്രധാന ഭക്ഷ്യ വിഭവമായ ഖുബൂസിന് സര്‍ക്കാര്‍ വില കൂട്ടിയതൊടെ ജനരോഷം അണപൊട്ടുകയും പ്രതിഷേധവുമായി പൊതുജന തെരുവിലിറങ്ങുകയം ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ തുടങ്ങിയ പ്രക്ഷോപം സൈനിക അട്ടിമറിയിലെത്തുകയായിരുന്നു.

ബഷീറിനെ പുറത്താക്കിയ വാര്‍ത്ത വന്നതൊടെ ജനം തെരുവുകളില്‍ ആഹ്‌ളാദ പ്രകടനം നടത്തി. പ്രസിഡന്റ് ഉമറുല്‍ ബഷീറിനെ സൈന്യം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്തു. ഭരണഘടന താത്ക്കാലികമായി മരവിപ്പിക്കുകയും മൂന്ന് മാസത്തേക്ക് സുഡാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വിമാനത്താവളങ്ങള്‍ താത്ക്കാലികമായി അടച്ചിടുകയും ചെയ്തു. എല്ലാ പഴുതും അടച്ചപ്പോള്‍ സൈന്യം വാക്കു പാലിക്കുകയായിരുന്നു, ജനകീയ പ്രാതിനിധ്യമുള്ള ഇടക്കാല കൗണ്‍സില്‍ രൂപീകരിച്ച സൈന്യം പ്രതിരോധ മന്ത്രി അഹ്മദ് ഇബ്‌നു ഔഫിനെ ഇടക്കാല സൈനിക കൗണ്‍സിലിന്റ തലവനായി നിയമിക്കുകയും ചെയ്തു. പ്രതിരോധ മന്ത്രിയുടെ ഡെപ്യൂട്ടിയെയും സൈന്യം ചുമതലപ്പെടുത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:News, Sudan, World, Military, Parliament, Power, Omar Hassan Ahmad Al-Bashir, Airport, Thirty years of endless monarchy; In Sudan the military was seized


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?