ക്ഷേത്രത്തിനകത്ത് ഷര്‍ട്ട് ധരിച്ച് പ്രവേശനം; തന്ത്രിമാരുടെ അഭിപ്രായം തേടി സര്‍ക്കാര്‍

കണ്ണൂര്‍: (www.kvartha.com 25.04.2019) ക്ഷേത്രത്തിനകത്ത് ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാന്‍ അനുവാദം വേണമെന്ന നിവേദനത്തില്‍ സര്‍ക്കാര്‍ തന്ത്രിമാരുടെ അഭിപ്രായം തേടി. തൃശൂര്‍ സ്വദേശി കെ.ജി. അഭിലാഷാണ് രണ്ടുമാസംമുമ്പ് ദേവസ്വം ബോര്‍ഡിന് ഇതുസംബന്ധിച്ച നിവേദനം നല്‍കിയത്. അതേസമയം ആവശ്യത്തെക്കുറിച്ച് അറിയില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

നിവേദനം സര്‍ക്കാര്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കൈമാറി. തന്ത്രിമാരുടെ അഭിപ്രായം ക്ഷേത്ര ഭരണാധികാരികള്‍ മുഖേന ശേഖരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സംസ്ഥാനത്തെ മിക്ക ക്ഷേത്രങ്ങളിലും ക്ഷേത്രത്തിനകത്തോ നാലമ്പലത്തിലോ പുരുഷന്‍മാര്‍ക്ക് ഷര്‍ട്ടിട്ട് പ്രവേശിക്കാന്‍ അനുവാദമില്ല.

Thrissur native seeks permission to wear shirt in temple premise, Kannur, News, Religion, Temple, Report, Controversy, Kerala

വിഷയത്തില്‍ ക്ഷേത്രം ഭാരവാഹികളുടെ കത്ത് ചര്‍ച്ചചെയ്തതായി അഖിലകേരള തന്ത്രിസമാജം മേഖലാ സെക്രട്ടറി പുടയൂര്‍ ജയനാരായണന്‍ നമ്പൂതിരി പറഞ്ഞു. ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്തുന്നത് ശരിയല്ലെന്നാണ് മേഖലാ യൂണിറ്റ് ഭാരവാഹികളുടെ അഭിപ്രായം. ക്ഷേത്രം പൊതുസ്ഥലമല്ല. നിയന്ത്രണങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും ചേരുമ്പോഴാണ് അത് ക്ഷേത്രമാവുന്നത്. അതുകൊണ്ട് ഇക്കാര്യത്തില്‍ ആരും വാശിപിടിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല യുവതീപ്രവേശനം പോലെ ക്ഷേത്രത്തിനകത്ത് ഷര്‍ട്ട് ധരിച്ചുള്ള പുരുഷപ്രവേശം വിവാദമാകുമോ എന്ന ഭയം സര്‍ക്കാരിനുണ്ട്. അതിനാലാണ് ഇക്കാര്യത്തില്‍ തന്ത്രിമാരുടെ അഭിപ്രായം തേടിയത്.

എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസു പറഞ്ഞു. അതേസമയം മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണറുടെ അറിയിപ്പിന്റെ സൂചന സര്‍ക്കാര്‍ കത്തിന്റെ അടിസ്ഥാനത്തിലാണുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thrissur native seeks permission to wear shirt in temple premise, Kannur, News, Religion, Temple, Report, Controversy, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?