ആനവാല്‍ പറിച്ചെടുക്കുന്നതിനിടെ ആനയിടഞ്ഞു; ആനപ്പുറത്തിരുന്ന രണ്ടുപേര്‍ മരത്തില്‍ കയറി രക്ഷപ്പെട്ടു; മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ്
തൃശ്ശൂര്‍ : (www.kvartha.com 01.04.2019) ആനവാല്‍ പറച്ചെടുക്കുന്നതിനിടെ ആനയിടഞ്ഞു. ഇതോടെ ആനപ്പുറത്തിരുന്ന രണ്ടുപേര്‍ മരത്തില്‍ കയറി രക്ഷപ്പെട്ടു. തൃശൂര്‍ കാഞ്ഞാണിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഇടഞ്ഞ ആനയെ ഒരു മണിക്കൂറിന് ശേഷം എലിഫന്റ് സ്‌ക്വാഡ് എത്തിയാണ് തളച്ചത്. കാഞ്ഞാണിയ്ക്കും പാന്തോടിനും മധ്യേ കാല്‍ പാലത്തിന് സമീപമാണ് ആനയിടഞ്ഞത്.
തടവാട്ടുവക ക്ഷേത്രത്തില്‍ ഉത്സവത്തിന് പറയെടുപ്പിനായി എത്തിച്ച ആനയാണ് ഇടഞ്ഞത്. ആനപ്പുറത്ത് കയറാന്‍ എത്തിയ നാലുപേരില്‍ ഒരാള്‍ പാപ്പാന്റെ അനുമതി ഇല്ലാതെ ആനവാല്‍ പറിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ആന ഇടഞ്ഞത്. അതേസമയം ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Elephant attack in Thrissur, Thrissur, News, Local-News, Religion, Humor, Police, Temple, Kerala.
Keywords: Elephant attack in Thrissur, Thrissur, News, Local-News, Religion, Humor, Police, Temple, Kerala.
Powered by Info News For You

Comments
Post a Comment