കുടുംബ വഴക്ക്: അമ്മയും മകളും ദേഹത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
തൃക്കരിപ്പൂര്‍ (www.evisionnews.co): കുടുംബ വഴക്കിനെ തുടര്‍ന്ന് അമ്മയും മകളും അത്മഹത്യക്ക് ശ്രമിച്ചു. മാണിയാട്ട് സഹകരണ ബാങ്കിന് സമീപം താമസിക്കുന്ന കെ.വി ഓമന (55), മകള്‍ റജിന (25) എന്നിവരാണ് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പരിക്കേറ്റ ഓമന ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കേളജില്‍ ചികിത്സയിലാണ്. അമ്മ തീകൊളുത്തിയത് കണ്ട മകള്‍ റജിന കിണറ്റില്‍ ചാടുകയായിരുന്നു. നടക്കാവില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം റജിനയെ പുറത്തെടുത്ത് തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സമയം റജിനയുടെ ഭര്‍ത്താവും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല.
Powered by Info News For You

Comments
Post a Comment