ബിജെപിക്കെതിരെ മത്സരിക്കാന്‍ ഇടിക്കൂട്ടിലെ സിംഹരാജന്‍ എഴുന്നള്ളുന്നു; സൗത്ത് ഡല്‍ഹിയില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ബോക്‌സര്‍ വിജേന്ദര്‍ സിംഗ് മത്സരിക്കും; ഇന്ദ്രപ്രസ്ഥത്തിലെ സിറ്റിങ്ങ് സീറ്റിളക്കാനുറച്ച് റിങ്ങിലെ എതിരാളികളെ പഞ്ചറാക്കുന്ന വിജേന്ദര്‍

ന്യൂ ഡല്‍ഹി: (www.kvartha.com 24.04.2019) ബിജെപിയെ തറപറ്റിക്കാന്‍ ഇടിക്കൂട്ടിലെ സിംഹത്തെ കളത്തിലിറക്കി കോണ്‍ഗ്രസ്. ബിജെപിയുടെ സിറ്റിങ്ങ് സീറ്റായ സൗത്ത് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജേന്ദര്‍ സിങ്ങിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബിജെപിയുടെ സിറ്റിങ്ങ് എംപി രമേശ് ബിദൂരിയും എഎപിയുടെ രാഘവ് ചാദയുമാണ് മണ്ഡലത്തില്‍ വിജേന്ദറിന്റെ എതിരാളികള്‍.

ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവായ വിജേന്ദര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രഫഷണല്‍ ബോക്‌സിങ്ങിലേക്ക് ചുവടുമാറ്റിയത്. നിലവിലെ ഏഷ്യാ പസഫിക്ക് സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യനും, ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍ വെയ്റ്റ് ചാമ്പ്യനുമാണ് വിജേന്ദര്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, New Delhi, Election, Congress, Player, Boxing, Trending, Boxer Vijender Singh Is Congress Candidate In South Delhi. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?