ബി ജെ പിയുടെ വളര്‍ച്ച കോണ്‍ഗ്രസിന്റെ നിസ്സംഗതയില്‍: പിണറായി വിജയന്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.04.2019) രാജ്യത്ത് ബി ജെ പി വളരുന്നത് കോണ്‍ഗ്രസിന്റെ നിസ്സംഗ നിലപാട് മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍ എസ ്എസ് നയിക്കുന്ന ബി ജെ പി സര്‍ക്കാര്‍ രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കുമ്പോഴും ന്യൂനപക്ഷങ്ങളെ വേട്ടയാടുമ്പോഴും നവ ഉദാരവല്‍ക്കരണനയങ്ങളിലൂടെ ജനങ്ങളെ അസംതൃപ്തിയിലാക്കുമ്പോഴും കോണ്‍ഗ്രസിന്റെ ശബ്ദം വേണ്ടത്ര ഉയര്‍ന്നില്ല. പല സംസ്ഥാനങ്ങളിലും മതേതര ബദല്‍ രൂപീകരിക്കുന്നതിന് തടസ്സമായത് കോണ്‍ഗ്രസിന്റെ മുട്ടാപ്പോക്ക് നയമാണെന്നും പിണറായി പറഞ്ഞു. കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ എല്‍ഡിഎഫ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ ബി ജെ പിയിലേക്ക് ചേക്കേറുന്നത് തുടരുകയാണ്. ചില സംസ്ഥാനങ്ങളില്‍ മന്ത്രിസഭതന്നെ ബിജെപിയായി. വര്‍ഗീയതയോടുള്ള മൃദുസമീപനമാണ് അവരുടെ നേതാക്കളെ ബിജെപി പാളയത്തിലെത്തിച്ചത്. 2009 മുതലുള്ള പത്തുവര്‍ഷം ഒന്നിച്ചെടുത്ത് വേണം കേന്ദ്രഭരണത്തിന്റെ ഫലമായുള്ള ജനങ്ങളുടെ ദുരിതം പരിശോധിക്കാന്‍. മോഡിക്ക് മുമ്പ് ഭരിച്ച മന്‍മോഹന്‍സിങ്ങിന്റെ കാലംമുതല്‍ സ്വീകരിച്ച നയങ്ങളാണ് തിരിച്ചടിയായത്. മോഡിയും കൂട്ടരും മന്‍മോഹന്റെ നയം കൂടുതല്‍ ശക്തമായി നടപ്പാക്കി. മോഡി മാറി മറ്റൊരാള്‍ വരികയല്ല, ജനോപകാരപ്രദമായ സാമ്പത്തിക നയം നടപ്പാക്കുന്ന മതേതരബദലാണ് വരേണ്ടതെന്നും പണറായി പറഞ്ഞു.
ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കുകയാണ് ആര്‍എസ്എസ്സിന്റെ താല്‍പര്യം. അതിന് സഹായകമായ നടപടികളാണ് മോഡി സ്വീകരിച്ചത്. ഘര്‍വാപസിയിലൂടെ നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ക്രൈസ്തവരെ ആര്‍എസ്എസ് വേട്ടയാടിയപ്പോള്‍ കോണ്‍ഗ്രസ് ശബ്ദിച്ചില്ല. വര്‍ഗീയ ജ്വരം ആളിക്കത്തിച്ച മുസ്ലീം വിഭാഗത്തിനെതിരെ നിരവധി സംഘടിത ആക്രമണങ്ങളാണ് ആര്‍എസ്എസ് നടത്തിയത്. ഏതെങ്കിലും ഘട്ടത്തില്‍ സംഘപരിവാരത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായോ? പശുവിന്റെ പേരിലും ഭക്ഷണത്തിന്റെ പേരിലും ആര്‍എസ്എസ്സുകാര്‍ മനുഷ്യരെ തല്ലിക്കൊല്ലുമ്പോള്‍ കോണ്‍ഗ്രസ് ശബ്ദമുയര്‍ത്തിയോ? മുത്തലാഖ് ബില്‍ അവതരിപ്പിച്ചപ്പോള്‍ സഭയില്‍ മതേതര കക്ഷികള്‍ അതിനു പിന്നിലെ കാപട്യം തുറന്നുകാട്ടി. അപ്പോഴും കോണ്‍ഗ്രസിന് നാക്കുണ്ടായിരുന്നില്ല. സുപ്രീംകോടതിയെയും ഭരണഘടനയെയും അവര്‍ വെല്ലുവിളിക്കുമ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നു. ബിജെപിയുടെ വര്‍ഗീയനിലപാട് കോണ്‍ഗ്രസും ആവര്‍ത്തിക്കുമ്പോള്‍ രണ്ടുകൂട്ടരും തമ്മിലുള്ള വ്യത്യാസമാണ് ഇല്ലാതാകുന്നത്. ബിജെപി രാമക്ഷേത്രം നിര്‍മിക്കുമെന്ന് പറയുമ്പോള്‍ കോണ്‍ഗ്രസ് വക്താവ് പറയുന്നത് ഞങ്ങള്‍ക്കേ രാമക്ഷേത്രം നിര്‍മിക്കാന്‍ സാധിക്കൂ എന്നാണ്. ഗോവധ നിരോധനം ബിജെപി മുദ്രാവാക്യമാക്കുമ്പോള്‍ ദിഗ് വിജയ് സിങ് പറയുന്നത് ഞങ്ങളാണ് മിക്ക സംസ്ഥാനങ്ങളിലും ഗോവധനിരോധനം നടപ്പാക്കിയതെന്നാണ്. ആരെ സഹായിക്കാനാണ് ഈ പ്രസ്താവനകള്‍. എന്തിനാണ് ആര്‍എസ്എസ് ഉയര്‍ത്തുന്ന മുദ്രാവാക്യം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നത്. ബിജെപിയെ എതിര്‍ക്കേണ്ട ഘട്ടത്തിലെല്ലാം കോണ്‍ഗ്രസ് സ്വീകരിക്കുന്നത് സമരസപ്പെടുന്ന നയമാണ്. ഈ ദൗര്‍ബല്യമാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ അടിസ്ഥാനം. വിശ്വാസ്യതയില്ലാത്ത പാര്‍ടിയായി കോണ്‍ഗ്രസ് മാറി. സ്ഥാനാര്‍ഥികള്‍ ബജെപിയില്‍ പോകില്ലെന്ന് പരസ്യം ചെയ്യേണ്ട സ്ഥിതിയാണ്.
പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഗുണകരമായ ബദല്‍നയം ആവിഷ്‌കരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മാതൃകയാണ്. കഴിഞ്ഞ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ കേരളം അഴിമതിയുടെ കാര്യത്തില്‍ ഒന്നാംസ്ഥാനത്തായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആയിരം ദിവസം പിന്നിടും മുമ്പേ ഉന്നതമായ രാഷ്ട്രീയസംസ്‌കാരം പ്രതിഫലിച്ചു തുടങ്ങി. ക്ഷേമപദ്ധതികളിലും വികസനകാര്യത്തിലുമെല്ലാം വന്‍ കുതിപ്പിലാണ്. ഇനിയൊരു പ്രളയം വന്നാല്‍ തകരാത്ത കേരളത്തിന്റെ പുനര്‍നിര്‍മാണമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, News, BJP, Congress, Pinarayi Vijayan, Pinarayi Vijayan against Congress

Powered by Info News For You

Comments
Post a Comment