തിരഞ്ഞെടുപ്പിനിടയില്‍ വീണ്ടും കോണ്‍ഗ്രസില്‍ പ്രതിസന്ധി; ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ റിബലായി മത്സരിക്കാനൊരുങ്ങുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 03.04.2019) തിരഞ്ഞെടുപ്പിനിടയില്‍ വീണ്ടും കോണ്‍ഗ്രസില്‍ പ്രതിസന്ധി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ റിബലായി മത്സരിക്കാനൊരുങ്ങുന്നു. വ്യാഴാഴ്ച രാവിലെ ഷാനവാസ് പത്രിക നല്‍കുമെന്നാണ് വിവരം.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ധാരണ അനുസരിച്ച് കോണ്‍ഗ്രസിന് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഷാനവാസ് മത്സരിക്കാനൊരുങ്ങുന്നത്. ജില്ലാ പഞ്ചായത്തില്‍ ഭരണകക്ഷിയായ യു ഡി എഫ് എട്ട് സീറ്റുകളിലാണ് വിജയിച്ചത്. നാലുപേര്‍ കോണ്‍ഗ്രസില്‍ നിന്നും നാലുപേര്‍ മുസ്‌ലിം ലീഗില്‍ നിന്നുമാണ് വിജയിച്ചത്. ആകെയുള്ള 17 സീറ്റില്‍ ഏഴ് സീറ്റ് ഇടതുമുന്നണിയും രണ്ടെണ്ണത്തില്‍ ബിജെപിയുമാണ് വിജയിച്ചത്.


സംസ്ഥാനതലത്തിലുണ്ടാക്കിയ ധാരണ അനുസരിച്ച് ആദ്യത്തെ രണ്ടര വര്‍ഷം മുസ്‌ലിം ലീഗിലെ എ ജി സി ബഷീര്‍ പ്രസിഡണ്ടാവാനും, തുടര്‍ന്നുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസിലെ പാദൂര്‍ കുഞ്ഞാമുഹാജി പ്രസിഡണ്ട് സ്ഥാനം വഹിക്കുവാനുമാണ് ധാരണയുണ്ടാക്കിയത്. എന്നാല്‍ കാലാവധിക്ക് മുമ്പ് പാദൂര്‍ കുഞ്ഞാമുഹാജി മരണപ്പെട്ടു. ഉപതെരഞ്ഞെടുപ്പില്‍ മകന്‍ ഷാനവാസ് പാദൂര്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

നേരത്തെ പിതാവ് വഹിച്ചിരുന്ന ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ശക്തമായ സമ്മര്‍ദം കാരണമാണ് ഷാനവാസിന് ലഭിച്ചിരുന്നത്. കോണ്‍ഗ്രസിലെ മറ്റൊരു അംഗമായ ഹര്‍ഷാദ് വോര്‍ക്കാടി വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാനാണ്. ശാന്തമ്മ ഫിലിപ്പാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. മുസ്‌ലിം ലീഗിലെ ഫരീദ ഷെക്കീര്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്. എന്നാല്‍ മുന്‍ ധാരണയനുസരിച്ച് പ്രസിഡണ്ട് സ്ഥാനം രണ്ടര വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസിന് ലഭിക്കാന്‍ ഡി സി സി പ്രസിഡണ്ട് താല്‍പ്പര്യമെടുക്കുന്നില്ലെന്ന് ഷാനവാസ് പാദൂര്‍ ഉള്‍പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് കെ പി സി സി പ്രസിഡണ്ടിനും പ്രതിപക്ഷ നേതാവിനും പരാതി നല്‍കിയിട്ടും ഫലമുണ്ടായിരുന്നില്ല. പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും പാര്‍ട്ടിക്കു വേണമെങ്കില്‍ ആരെ വേണമെങ്കിലും പ്രസിഡണ്ടാക്കാമെന്നുമാണ് ഷാനവാസിന്റെ നിലപാട്. ഇനി രണ്ടു വര്‍ഷത്തില്‍ താഴെ മാത്രമാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധിയുള്ളത്.

തനിക്കും തന്റെ പിതാവിനും പാര്‍ട്ടിയില്‍ നിന്നുണ്ടായ കൈപേറിയ അനുഭവം പൊതുജനങ്ങളോട് പറയാനാണ് മത്സരിക്കുന്നതെന്ന സൂചനയാണ് ഷാനവാസ് നല്‍കുന്നത്. അതേസമയം റിബലായി പത്രിക നല്‍കാന്‍ ആലോചിക്കുന്നുണ്ടെന്നും എന്നാല്‍ കെ പി സി സി ഇടപെട്ട് ചര്‍ച്ച നടത്തിവരികയാണെന്നും ഷാനവാസ് പാദൂര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കാസര്‍കോട്ട് ഡി സി സി പ്രസിഡണ്ട് റബ്ബര്‍സ്റ്റാമ്പായാണ് പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസിന്റെ താത്പര്യത്തിനനുസരിച്ച് നില കൊള്ളുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Trending, Election, Top-Headlines, Kanhangad, Congress, UDF, Shanavas Padoor, Shanavas Padoor getting ready to contest in Parliament election as Congress Rebel
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?