പത്തു വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
കാഞ്ഞങ്ങാട് (www.evisionnews.co): പത്തു വയസുകാരി പെണ്‍കുട്ടിയെ ക്വാര്‍ട്ടേഴ്‌സിനകത്ത് ലൈംഗീകമായി പീഡിപ്പിച്ച ഹോട്ടല്‍ തൊഴിലാളി അറസ്റ്റില്‍. അബ്ദുല്‍ റസാഖി (30)നെയാണ് ഹൊസ്ദുര്‍ഗ് എസ്.ഐ പി. വിനീഷ് കുമാര്‍ അറസ്റ്റു ചെയ്തത്. പടന്നക്കാട് ഒരു ക്വാര്‍ട്ടേഴ്‌സില്‍ കുടുംബത്തോടൊപ്പം താമസിച്ചക്കുന്ന കുട്ടിയെ തൊട്ടടുത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. പടന്നക്കാട് കരുവളം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പതിനാലുകാരനെ പ്രകൃതി വിരുദ്ധത്തിന് ഉപയോഗിച്ച പ്രതിയെ രണ്ടുമാസം മുമ്പ് പൊലീസ് അറസ്റ്റുചെയ്തിരുന്നു.
Powered by Info News For You

Comments
Post a Comment