ട്യൂബ് മൈലാഞ്ചി അണിഞ്ഞ യുവതിയുടെ കൈതണ്ടയും വിരലുകളും പൊള്ളി വീര്‍ത്തു

ആലുവ: (www.kvartha.com 16.04.2019) മൈലാഞ്ചി അണിഞ്ഞ 32കാരിയുടെ കൈ നീരുവച്ചു വീര്‍ത്തു. കടയില്‍ നിന്നും ട്യൂബില്‍ വാങ്ങിയ മൈലാഞ്ചി കൈയിലണിഞ്ഞ ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ അധ്യാപികയുടെ കൈതണ്ടയും വിരലുകളുമാണ് പൊള്ളി വീര്‍ത്തത്. ഗര്‍ഭിണിയായ ഇവര്‍ക്ക് സംഭവം പിന്നിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും പൂര്‍ണ്ണ സുഖം പ്രാപിച്ചിട്ടില്ല. രാത്രി മൈലാഞ്ചിയിട്ട് കഴിഞ്ഞ് പിറ്റേന്നു രാവിലെയാണ് ചൊറിച്ചിലും പ്രയാസങ്ങളും തുടങ്ങിയത്.

പിന്നീട് കൈ വീര്‍ത്തതിനെ തുടര്‍ന്ന് കളമശേരിയിലെ ത്വക്രോഗ വിദഗ്ധയുടെ ചികിത്സയിലായാണ്. മൈലാഞ്ചിയിലെ കൃത്രിമ രാസപദാര്‍ഥങ്ങള്‍ ചര്‍മം വലിച്ചെടുത്തതാണ് പൊള്ളലിനും മറ്റും കാരണമായതെന്നാണ് ഡോക്ടര്‍ പറയുന്നത്. യുവതി ഗര്‍ഭിണിയായതിനാല്‍ മരുന്നുകള്‍ കഴിക്കാന്‍ നിയന്ത്രണമുള്ളതു കൊണ്ട് നിലവില്‍ ഓയിന്‍മെന്റ് മാത്രമേ പുരട്ടാനാവൂ.


Keywords: Pregnant woman injured, Aluva, News, Kerala, Injured, Pregnant Woman, Treatment, Health. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?