വഴിതെറ്റി തളങ്കരയിലെത്തിയ പഞ്ചാബ് സ്വദേശിക്ക് യുവാവിന്റെ സഹായ ഹസ്തം; പോലീസിടപെട്ട് ബന്ധുക്കളെ കണ്ടെത്തി
കാസര്‍കോട്: (www.kasargodvartha.com 27.04.2019) വഴിതെറ്റി പഞ്ചാബില്‍ നിന്നും തളങ്കരയിലെത്തിയ യുവാവിന് തളങ്കര സ്വദേശി നവാസിന്റെ സഹായ ഹസ്തം. പഞ്ചാബിലെ ലുദിയാനയില്‍ നിന്നും എത്തിയ ജര്‍മന്‍ സിംഗിനാണ് (30) നാട്ടുകാരന്റെ സഹായഹസ്തം ലഭിച്ചത്. തളങ്കരയില്‍ അലഞ്ഞുതിരിയുകയും ഓടിച്ചാടുകയും ചെയ്തുവന്നിരുന്ന ജര്‍മന്‍ സിംഗിനെ സ്‌നേഹത്തോടെ സമീപിക്കുകയും കുളിപ്പിച്ച് പുതുവസ്ത്രവും ആഹാരവും നല്‍കി പരിചരിക്കുകയായിരുന്നു നവാസ്.
പിന്നീട് യുവാവിനെ പോലീസ് സ്‌റ്റേഷനിലെത്തിച്ച് ബന്ധുക്കളെ കണ്ടെത്താനായി അന്വേഷണം നടത്തുകയായിരുന്നു. യുവാവില്‍ നിന്നും ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തില്‍ പഞ്ചാബിലെ ഗുരുദസ്പൂര്‍ പോലീസുമായി കാസര്‍കോട് ടൗണ്‍ പോലീസ് ബന്ധപ്പെടുകയും യുവാവിന്റെ ഫോട്ടോയും മറ്റും അയച്ചുകൊടുത്ത് കാണാതായ യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. പിന്നീടാണ് ബന്ധുക്കളെ കണ്ടെത്താന്‍ കഴിഞ്ഞത്. ബന്ധുക്കള്‍ യുവാവിനെ കൂട്ടിക്കൊണ്ടുപോകാനായി കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്. തത്കാലം യുവാവിനെ അമ്പലത്തറയിലെ സ്‌നേഹാലയത്തില്‍ പോലീസ് പാര്‍പ്പിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Thalangara, Youth, helping hands, Youth's helping hands for Punjab native
< !- START disable copy paste -->
പിന്നീട് യുവാവിനെ പോലീസ് സ്‌റ്റേഷനിലെത്തിച്ച് ബന്ധുക്കളെ കണ്ടെത്താനായി അന്വേഷണം നടത്തുകയായിരുന്നു. യുവാവില്‍ നിന്നും ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തില്‍ പഞ്ചാബിലെ ഗുരുദസ്പൂര്‍ പോലീസുമായി കാസര്‍കോട് ടൗണ്‍ പോലീസ് ബന്ധപ്പെടുകയും യുവാവിന്റെ ഫോട്ടോയും മറ്റും അയച്ചുകൊടുത്ത് കാണാതായ യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. പിന്നീടാണ് ബന്ധുക്കളെ കണ്ടെത്താന്‍ കഴിഞ്ഞത്. ബന്ധുക്കള്‍ യുവാവിനെ കൂട്ടിക്കൊണ്ടുപോകാനായി കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്. തത്കാലം യുവാവിനെ അമ്പലത്തറയിലെ സ്‌നേഹാലയത്തില്‍ പോലീസ് പാര്‍പ്പിച്ചിരിക്കുകയാണ്.
Keywords: Kasaragod, Kerala, news, Thalangara, Youth, helping hands, Youth's helping hands for Punjab native
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment