ജോലി റിക്രൂട്ട്മെന്റിനിടെ തിക്കിലും തിരക്കിലുംപെട്ട് പരിക്കേറ്റ യുവാവിന് കൈത്താങ്ങായി എം എ യൂസഫലിയുടെ ഫണ്ട്

കാഞ്ഞങ്ങാട്: (www.kasargodvartha.com 02.04.2019) ജോലി റിക്രൂട്ട്മെന്റിന്റെ തിക്കിലും തിരമക്കിനും ഇടയില്‍പ്പെട്ട് മസില്‍ ചതഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവിന് സഹായ ഹസ്തം. പനത്തടി സ്വദേശി മുഹമ്മദ് കുഞ്ഞി- ഫാത്വിമ ദമ്പതികളുടെ മകന്‍ മഅ്‌റൂഫിനാണ് പ്രവാസി വ്യവസായ പ്രമുഖന്‍ എം എ യൂസഫലിയുടെ കാരുണ്യ ചികിത്സാ ഫണ്ടില്‍ സഹായം അനുവദിച്ചത്. 38-ാം വാര്‍ഡ് കൗണ്‍സിലറും വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാനുമായ മഹ് മൂദ് മുറിയനാവിയാണ് ധനസഹായം അനുവദിച്ചത്.

തൃശ്ശൂരില്‍ ജനുവരി 22ന് നടന്ന ഒരു പ്രമുഖ ഗള്‍ഫ് വ്യവസായ ഗ്രൂപ്പിലേക്കുള്ള ജോലിക്കായി ഇന്റര്‍വ്യൂവിന് എത്തിയപ്പോഴാണ് മഅ്‌റൂഫിന് തിക്കിലും തിരക്കിലും വീണ് ഗുരുതരമായി പരിക്കേറ്റത്. വിദഗ്ദ്ധ ചികിത്സ നടത്താന്‍ കഴിയാതെ ജില്ലാശുപത്രിയില്‍ കഴിയുന്ന മഅ്‌റൂഫിനെ ഇവിടെ കൈയൊടിഞ്ഞ് ചികിത്സക്കായി എത്തിയ പടന്നക്കാട്ടെ ജാബിറും സുഹൃത്തുക്കളായ ഹബീബ് റഹ് മാനും മുബഷീറും കാണുകയും ഇവരുടെ നേതൃത്വത്തില്‍ മംഗലാപുരം യേനപ്പോയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

സഹായ തുക ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എം ഹമീദ് ഹാജി മംഗലാപുരത്തെ ആശുപത്രില്‍ മഅ്‌റൂഫിന് കൈമാറി. മുഹമ്മദ് കുഞ്ഞി പടന്നക്കാട് സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Youth, Yusuf Ali.M.A, Top-Headlines, helping hands, MA Yousufali's Financial help for Injured youth
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?