വന്തുരുകി കേരളം; ആറ് ജില്ലകളില്‍ ചൂട് നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: (www.kvartha.com 15.04.2019) സംസ്ഥാനത്ത് ആറ് ജില്ലകളില്‍ തിങ്കളാഴ്ച്ച ചൂട് വര്‍ധിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശരാശരിയില്‍ നിന്ന് നാല് ഡിഗ്രി വരെ ചൂട് ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ചൂടുണ്ടാകുമെങ്കിലും സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ തിങ്കളാഴ്ച്ച വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്.  തൃശ്ശൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലയിലെയും ആലപ്പുഴയിലെയും ചില ഭാഗങ്ങള്‍ എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, State, palakkad, Warning, Temperature, Temperature would increase in 6 districts; Warning.
 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?