കളിക്കുന്നതിനിടെ വീടിനു മുകളില്‍ നിന്നും അയല്‍വാസിയുടെ ശുചിമുറിയിലേക്കു വീണ ഏഴു വയസ്സുകാരി വെള്ളം മാത്രം കുടിച്ച് ജീവിച്ചത് അഞ്ച് ദിവസം; വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ വീട്ടുടമ തിരിച്ച് വീട്ടിലെത്തുമ്പോള്‍ കണ്ടത് ശുചിമുറിയില്‍ തളര്‍ന്നുകിടക്കുന്ന കുട്ടിയെ

ഹൈദരാബാദ്: (www.kvartha.com 27.04.2019) കളിക്കുന്നതിനിടെ വീടിനു മുകളില്‍ നിന്നും അയല്‍വാസിയുടെ ശുചിമുറിയിലേക്കു വീണ ഏഴു വയസ്സുകാരി വെറും വെള്ളം മാത്രം കുടിച്ച് ജീവിച്ചത് അഞ്ച് ദിവസം. തെലങ്കാനയിലെ നാരായണ്‍പേട്ടിലെ മാഖ്തലില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 20നാണ് സംഭവം. അഖില എന്ന പെണ്‍കുട്ടിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. തൊട്ടടുത്തുള്ള ഫ്‌ളാറ്റിലെ താമസക്കാരിയായ പെണ്‍കുട്ടി വീടിനു മുകളില്‍ നിന്ന് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു.

സംഭവം നടക്കുമ്പോള്‍ അയല്‍വാസിയും സ്‌കൂള്‍ അധ്യാപകനുമായ വെങ്കിടേഷ് വീട്ടിലുണ്ടായിരുന്നില്ല. അയാള്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ വീടുപൂട്ടി പുറത്തുപോയിരുന്നു. അതുകൊണ്ടുതന്നെ പെണ്‍കുട്ടിയുടെ നിലവിളി ആരും കേട്ടില്ല. പിന്നീട് ഇക്കഴിഞ്ഞ ബുധനാഴ്ച വീട്ടുടമ തിരിച്ചെത്തിയപ്പോഴാണ് ശുചിമുറിയില്‍ തളര്‍ന്നുകിടക്കുന്ന അഖിലയെ കണ്ടത്. ഭയന്ന് വിറച്ച് സംസാരിക്കാന്‍ പോലും കഴിയാതെ അവശനിലയിലായിരുന്നു അപ്പോഴേക്കും ഈ രണ്ടാം ക്ലാസുകാരി. അത്രയും ദിവസങ്ങളില്‍ ശുചിമുറിയിലെ വെള്ളം മാത്രം കുടിച്ചായിരുന്നു അഖില ജീവന്‍ നിലനിര്‍ത്തിയത്.

Hyderabad: 7-year-old survives on water for five days in bathroom, Hyderabad, News, Local-News, Girl, Police, Complaint, Parents, Probe, Missing, National

സ്വന്തം വീട്ടിലെ ടെറസില്‍ കളിച്ചു കൊണ്ടിരിക്കെയാണ് അഖില അയല്‍വാസിയുടെ മേല്‍ക്കൂരയില്ലാത്ത ശുചിമുറിയിലേക്ക് വീണത്. തുണി ഇടാന്‍വേണ്ടി ഇവിടെ കെട്ടിയിരുന്ന അയയിലാണ് പെണ്‍കുട്ടി വീണത്. അതിനാല്‍ പരിക്കേറ്റിരുന്നില്ല. അധ്യാപകനായ അയല്‍വാസി ശുചിമുറി പുറത്തുനിന്ന് പൂട്ടി പോയതിനാല്‍ പെണ്‍കുട്ടിക്ക് പുറത്തുകടക്കാനും കഴിഞ്ഞില്ല.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില മെച്ചപ്പെട്ട് വരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. കുട്ടിയുടെ കരച്ചില്‍ സമീപത്തുള്ള വീടുകളിലുള്ളവരും കേട്ടില്ലെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയെ കാണാതായതോടെ രക്ഷിതാക്കളായ സുരേഷും മഹാദേവമ്മയും പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. തങ്ങളുടെ മകളെ നാടോടികള്‍ തട്ടിക്കൊണ്ടുപോയെന്നാണ് മാതാപിതാക്കള്‍ വിശ്വസിച്ചിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hyderabad: 7-year-old survives on water for five days in bathroom, Hyderabad, News, Local-News, Girl, Police, Complaint, Parents, Probe, Missing, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?