സൗദി അറേബ്യയില്‍ പ്രത്യേക തസ്തികകളില്‍ സ്വദേശികളെ നിയമിക്കാന്‍ രാജാവിന്റെ കര്‍ശന നിര്‍ദേശം
റിയാദ്: (www.kvartha.com 26.04.2019) സൗദി അറേബ്യയില്‍ ചില പ്രത്യേക തസ്തികകളില്‍ വിദേശികളായ തൊഴിലാളികള്‍ക്കുപകരം യോഗ്യരായ സ്വദേശികളെ നിയമിക്കാന്‍ രാജാവിന്റെ കര്‍ശന നിര്‍ദേശം. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സമിതികള്‍ എന്നിവയ്ക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
ഓഫീസ് സെക്രട്ടറി, ഓഫീസ് മാനേജര്‍, മെസഞ്ചര്‍, ഡോക്യുമെന്റ് കണ്‍ട്രോളര്‍, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവജാഗ്രത കാണിക്കേണ്ട ജോലികള്‍ എന്നീ നിയമനങ്ങള്‍ക്ക് വിദേശികളുമായി ഉടമ്പടിയുണ്ടാക്കരുതെന്ന മുന്‍ രാജവിജ്ഞാപനം കര്‍ശനമായി പാലിക്കണം. പകരം, യോഗ്യരായ സ്വദേശികളെ നിയമിക്കണമെന്നും ഉത്തരവിലുണ്ട്.
അര്‍ഹരായ സ്വദേശികള്‍ ഇല്ലാത്ത ഏതാനും തസ്തികകളില്‍മാത്രമേ വിദേശികളുമായി തൊഴില്‍ ഉടമ്പടി ഉണ്ടാക്കാവൂ. ഓപ്പറേഷന്‍, മെയിന്റനന്‍സ്, ക്ലീനിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട തസ്തികകളില്‍ വിദേശികളെ നിയമിക്കണമെങ്കില്‍ ആ തസ്തികകള്‍ നേരത്തെ പരസ്യപ്പെടുത്തുകയും സ്വദേശികളാരും വരുന്നില്ല എന്ന് ഉറപ്പുവരുത്തുകയുംചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു.
ഇത്തരം വകുപ്പുകളിലോ തസ്തികകളിലോ വിദേശികളുമായി ഏതെങ്കിലും തരത്തിലുള്ള തൊഴില്‍ കരാറുകള്‍ നിലവിലുണ്ടെങ്കില്‍ അവ ഇനി പുതുക്കി നല്‍കേണ്ടതില്ലെന്നാണ് ഉത്തരവ്. അതേസമയം സ്വദേശികളെ കിട്ടാത്ത അപൂര്‍വ്വം ചില മേഖലകളില്‍ മാത്രം വിദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ സര്‍ക്കാര്‍ മേഖലയിലുള്ള നഴ്‌സിങ് രംഗത്തെക്കുറിച്ച് ഉത്തരവില്‍ പരാമര്‍ശമില്ല. ഈ രംഗത്ത് കൂടി സ്വദേശിവത്കരണം നടപ്പിലായാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ അത് ദോഷകരമായി ബാധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Saudi Arabia king Salman ordered to appoint Saudi natives in government controlled departments, Riyadh, News, Saudi Arabia, Government-employees, Foreigners, Gulf, World.

Powered by Info News For You

Comments
Post a Comment