ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ ബൂത്ത് കൈയ്യേറ്റം വ്യാപകം



(www.evisionnews.co) തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, ഇവര്‍ പോളിംഗ് ബൂത്തുകള്‍ പിടച്ചെടുത്തതായി വാര്‍ത്തകള്‍. ഇടത് പാര്‍ട്ടികള്‍ ഏറെ കാലമായി മുന്നറിയിപ്പ് നല്‍കുന്നതാണ് ഇത്. നേരത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വ്യാപകമായി തൃണമൂല്‍ പ്രവര്‍ത്തകര്‍ ബൂത്തുകള്‍ പിടിച്ചടക്കുയും വോട്ടര്‍മാരെ ബൂത്തുകളില്‍ നിന്ന് ആട്ടി പായിക്കുകയും ചെയ്തിരുന്നു. ബൂത്തകള്‍ കൈയ്യേറിയതില്‍ പ്രതിഷേധിച്ച്് തങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമീണര്‍ റായ്ഗഞ്ചില്‍ നാഷണല്‍ ഹൈവേ ഉപരോധിക്കുകയാണ്.

വോട്ട് ചെയ്യാന്‍ തങ്ങളെ തൃണമൂല്‍ പ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ലെന്ന് പരാതിപ്പെട്ടുകൊണ്ടാണ് പ്രതിഷേധ സൂചകമായി രോഡ് ഉപരോധിക്കുന്നത്.180, 129 ബൂത്തുകളിലാണ് പ്രശ്‌നം. മറ്റു ചില ബൂത്തുകളും തൃണമൂല്‍ പ്രവര്‍ത്തകര്‍ പിടിച്ചെടുത്തതായും ആരോപണമുണ്ട്. വോട്ട് ചെയ്യാനെത്തിയവരുടെ തിരിച്ചറിയല്‍ രേഖകള്‍ പിടിച്ചെടുക്കുകയും സ്ത്രീകളെ മര്‍ദിക്കുകയും ചെയ്യുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.നിലവില്‍ ഇവിടെ ക്രമസമാധാന പാലനത്തിന് കേന്ദ്ര സേന ഇല്ല. വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്നും ഗ്രാമീണര്‍ ഭീഷണി മുഴക്കി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?