വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹിക പ്രതിബദ്ധതയുടെ പാഠങ്ങളും പകര്‍ന്നു നല്‍കി ഗിന്നസ് പക്രു

ചെങ്ങന്നൂര്‍: (www.kvartha.com 06.04.2019) ക്രിസ്ത്യന്‍ കോളേജിലെ കോളേജ് ദിനാഘോഷത്തിന്റെ മുഖ്യാതിഥിയായി എത്തിയ ഗിന്നസ് പക്രു എ അജയ് കുമാര്‍, വിദ്യാര്‍ത്ഥികള്‍ക്ക് നര്‍മ്മത്തിന്റെ വിരുന്നൊരുക്കിയതിനോടൊപ്പം സാമൂഹിക പ്രതിബദ്ധതയുടെ പാഠങ്ങളും പകര്‍ന്നു നല്‍കി. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വിദ്യാര്‍ത്ഥികളോട് സംവദിച്ച ഗിന്നസ് പക്രു അവരുടെ ആവശ്യ പ്രകാരം മിമിക്രി അവതരിപ്പിച്ച ശേഷം തന്റെ പുതിയ സിനിമയായ ഇളയരാജയുടെ വിശേഷങ്ങള്‍ പങ്കുവച്ചു.

വാക്കിലും നോക്കിലും പ്രവൃത്തിയിലും സഹജീവികളോട് സ്നേഹവും കരുതലും ഉള്ള സാമൂഹിക പ്രതിബദ്ധത മുഖമുദ്രയാക്കിയ ഒരു യുവതലമുറയാണ് ഇതിന്റെ ആവശ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോളേജ് യൂണിയന്‍ പോലുള്ള സംവിധാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 Guinness Pakru in Christian college, Alappuzha, News, Kerala, Actor, Inauguration, Students, Education

ക്രിസ്ത്യന്‍ കോളേജ് യൂണിയന്റെ സാമൂഹിക സേവന പദ്ധതിയായ സുഫലയുടെ ഭാഗമായി കേരളത്തിലെ വിവിധ ആദിവാസി ഊരുകളില്‍ രൂപീകരിക്കാന്‍ ഉദേശിക്കുന്ന ഗ്രന്ഥശാലകള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ സമാഹരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗിന്നസ് പക്രു നിര്‍വഹിച്ചു.

ഈ പദ്ധതിയിലേക്കായി തന്റെ സംഭാവന കൂടി നല്‍കിയ ശേഷമാണ് മടങ്ങിയത്. കോളേജ് യൂണിയനുവേണ്ടി പ്രിന്‍സിപ്പാള്‍ ഡോ. അച്ചാമ്മ അലക്സ് ധനസഹായം ഏറ്റുവാങ്ങി. യൂണിയന്‍ ചെയര്‍മാന്‍ ശ്രേയസ് പ്രഭ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് അഡൈ്വസറായ ഡോ. ആര്‍ അഭിലാഷ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഡോ. ജോസ ബേബി, ഡോ. സോഫിയാ കെ. ഫിലിപ്പ്, പ്രൊഫ. ഇ ഡാനിയല്‍, പ്രൊഫ. രേഖ ഉണ്ണി, ഡോ. നിധി അലക്‌സ്, എം നൈനാന്‍, സതീഷ് വി കെ, ദിവ്യ മോള്‍ എം, അജീന തങ്കം ജോ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Guinness Pakru in Christian college, Alappuzha, News, Kerala, Actor, Inauguration, Students, Education.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?