എല്ലാ വോട്ടും താമരക്ക്, തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീന്‍ മാറ്റി സ്ഥാപിച്ചു: ചേര്‍ത്തലയിലും സമാന പരാതി


തിരുവനന്തപുരം (www.evisionnews.co): ആര്‍ക്ക് വോട്ടു ചെയ്താലും വോട്ട് വീഴുന്നത് താമരക്ക്. തിരുവനന്തപുരം ചാവ്വരയിലെ 151-ാം ബൂത്ത് പ്രവര്‍ത്തിക്കുന്ന മാധവ വിലാസം സ്‌കൂളിലാണ് സംഭവം. പോള്‍ ചെയ്യുന്നത് കൈപ്പത്തിയിലാണെങ്കിലും വി.വിപാറ്റില്‍ ചുവന്ന ലൈറ്റ് തെളിയുന്നത് താമര ചിഹ്നത്തിലാണെന്നാണ് വോട്ടര്‍മാര്‍ പരാതി ഉന്നയിച്ചത്.

76വോട്ടുകള്‍ ചെയ്തപ്പോഴാണ് പിശക് വോട്ടര്‍മാര്‍ ശ്രദ്ധയില്‍ പെടുത്തിയത്. യുഡിഎഫ് പ്രതിഷേധത്തെ തുടര്‍ന്ന് നടന്ന പരിശോധനയില്‍ പാരതി ശരിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് വോട്ടിംഗ് നിര്‍ത്തിവക്കുകയും പിന്നീട് മെഷീന്‍ മാറ്റി വോട്ടിംഗ് പുനഃസ്ഥാപിക്കുകയും ചെയ്തു.

കോവളം എം.എല്‍.എ വിന്‍സന്റ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പരാതി ഉന്നയിച്ചിട്ടും പരിഗണിച്ചില്ലെന്നും പ്രതിഷേധം ഉയര്‍ന്നതോടെയാണ് പിന്നീട് വോട്ടിംഗ് നിര്‍ത്തിയതെന്നും എം എല്‍എ പറഞ്ഞു. ചേര്‍ത്തലയിലും വോട്ടിംഗ് യന്ത്രത്തെ കുറിച്ച് പരാതി ഉയര്‍ന്നിട്ടുണ്ട്്. എറണാകളത്തും വോട്ടിംഗ് യന്ത്രത്തെ കുറിച്ച്് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?