ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: (www.kvartha.com 17.04.2019) ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം. ഡെല്‍ഹി സ്വദേശി സല്‍മാന്‍ സാക്കിര്‍ എന്ന പത്തൊമ്പതുകാരനാണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന സംഭവം ഞായറാഴ്ചയാണ് പോലീസ് പുറത്തുവിടുന്നത്.

സല്‍മാന്‍ വാഹനം ഓടിക്കുമ്പോള്‍ കൂട്ടുകാരനായ സൊഹൈല്‍ കൈവശമുണ്ടായിരുന്ന നാടന്‍ തോക്ക് സല്‍മാന്റെ കവിളിന് നേരെ ചൂണ്ടി ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടയില്‍ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി ഉതിര്‍ന്നു. ഉടന്‍തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Youth killed while making Tik Tok video with pistol, New Delhi, News, Local-News, Police, Arrested, Hospital, Treatment, Injured, Dead, National

സംഭവത്തില്‍ സുഹൈല്‍, അമീര്‍, ബന്ധുവായ മറ്റൊരാള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൈലിനെ പിസ്റ്റള്‍ ഉപയോഗിച്ച് നിറയൊഴിച്ചതിനും അമീറിനേയും ബന്ധുവിനേയും രക്തം കലര്‍ന്ന ഷര്‍ട്ട് മാറ്റിയതിനും പിസ്റ്റള്‍ മാറ്റിവെച്ചതിനുമാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth killed while making Tik Tok video with pistol, New Delhi, News, Local-News, Police, Arrested, Hospital, Treatment, Injured, Dead, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?