ലോറിയില്‍ ആനയുള്ളത് ഡ്രൈവര്‍ ഓര്‍ത്തില്ല; ലോറിയില്‍ കയറ്റിയ ആനയുടെ തല പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂരയിലിടിച്ചു; ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍

കൊച്ചി: (www.kvartha.com 14.04.2019) തൃപ്പൂണിത്തുറയില്‍ ലോറിയില്‍ കയറ്റിയ ആനയുടെ തല പെട്രോള്‍ പമ്പിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയിലിടിച്ചു. തൃശിവപേരൂര്‍ കര്‍ണന്‍ എന്ന ആനയ്ക്കാണ് തല മേല്‍ക്കൂരയിലിടിച്ച്് പരിക്കറ്റത്. ആനയെ കയറ്റിയ ലോറിയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. മരട് തുരുത്തിക്കാട് അമ്ബലത്തിലെ ക്ഷേത്രഉത്സവം കഴിഞ്ഞ് തൃശൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ ആനയെ കയറ്റിയ ലോറി പെട്രോള്‍ പമ്പിലേക്ക് കയറ്റുന്നതിനിടെ ആനയുടെ തല കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. സമീപത്തുള്ളവര്‍ ബഹളംവച്ചതോടെയാണ് ഡ്രൈവര്‍ വണ്ടി നിര്‍ത്തുകയായിരുന്നു. ഡ്രൈവര്‍ വണ്ടിയില്‍ ആനയുള്ളത് ഓര്‍ക്കാതെ അശ്രദ്ധയോടെ വാഹനം മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.

File Photo


ആനയുടെ പരിക്ക് ഗുരുതരമാണോ എന്നതിനെ കുറിച്ച് വെറ്റിനറി ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം മാത്രമെ പറയാന്‍ കഴിയുകയുള്ളുവെന്ന് പാപ്പാന്‍മാര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Elephant, Lorry, Petrol Pump, Elephant carried in Lorry injured by hitting in Petrol pump Ceiling


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?