ഫോനി ഇന്ത്യന്‍ തീരം ലക്ഷ്യമാക്കി തന്നെ; കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
തിരുവനന്തപുരം: (www.kvartha.com 29.04.2019) ഫോനി ഇന്ത്യന്‍ തീരം ലക്ഷ്യമാക്കി തന്നെ സഞ്ചരാരം തുടരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആന്ധ്ര-ഒറീസ് തീരത്തേക്കാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. തമിഴ്‌നാട് തീരത്തോട് അടുക്കാതെ വീശിയ ചുഴിലക്കാറ്റ് കേരളത്തെ ബാധിക്കില്ല എന്നാണ് വിലയിരുത്തല്‍. അതേസമയം, ഫോനിയുടെ സ്വാധീനം മൂലം സംസ്ഥാനത്ത് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
ഫോനിയുടെ സഞ്ചാരപഥത്തില്‍ കേരളം വരുന്നില്ലെങ്കിലും സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. കോട്ടയം മുതല്‍ വയനാട് വരെയുള്ള 8 ജില്ലകളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഒരുകാരണവശാലും കടലില്‍ പോകരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, Rain, Storm, Fani Hurricane, Fane Hurricane Approaching Andhra-Orissa Coast

Powered by Info News For You

Comments
Post a Comment