പോളിംഗ് ബൂത്തില്‍ നിന്ന് ലേബര്‍ റൂമിലേക്ക്, ഇന്ത്യയുടെ ഭാവിക്ക് വേണ്ടിയുള്ള വിധിയെഴുത്തും ആണ്‍കുഞ്ഞ് പിറന്നതും ഒന്നിച്ചായതിന്റെ സന്തോഷത്തില്‍ ജസീറ

പടന്ന: (www.kasargodvartha.com 23.04.2019) നിറവയറുമായി പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്ത ശേഷം ജസീറ നേരെ പോയത് ലേബര്‍ റൂമിലേക്ക്. ഇന്ത്യയുടെ ഭാവിക്ക് വേണ്ടി വിധിയെഴുത്തും ആണ്‍കുഞ്ഞ് പിറന്നതും ഒന്നിച്ചായതിന്റെ സന്തോഷത്തിലാണ് കുടുംബം. സുഖപ്രസവമായിരുന്നു.

പടന്ന മൂസ ഹാജി മുക്കിലെ ഗള്‍ഫുകാരനായ അയ്മാന്‍ സഈദിന്റെ ഭാര്യയായ ജസീറ ബഷീര്‍ ശിവപുരം - ജാസ്മിന്‍ വി കെ ദമ്പതികളുടെ മകളാണ്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ പടന്ന എംആര്‍വിഎച്ച്എസ് സ്‌കൂളിലെത്തിയാണ് കുടുംബാങ്ങള്‍ക്കൊപ്പം ജസീറ വോട്ട് ചെയ്തത്. പിന്നീട് വീട്ടിലേക്ക് എത്തിയ ഉടനെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ വെച്ചാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

കൈക്കോട്ടുകടവ് ഹെവന്‍സ് ഖുര്‍ആനിക് പ്രീ സ്‌കൂളിലെ അധ്യാപികയായ ജസീറ ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (ജിഐഒ) മുന്‍ ജില്ലാ വൈസ് പ്രസിഡന്റുകൂടിയാണ്. ഇവര്‍ക്ക് ആദി അയ്മാന്‍ എന്ന രണ്ടര വയസുള്ള മറ്റൊരു മകനുമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Padanna, Delivery, Election, News, Kasaragod, Woman delivered baby after polling


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?