ആയുധക്കരാറില്‍ നിന്ന് പിന്മാറുമെന്ന് ട്രംപ്; ആയുധം കൈവശം വെക്കാന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന അവകാശത്തിന് കടകവിരുദ്ധമാണ് ആയുധക്കരാറെന്ന് ആരോപണം

വാഷിങ്ങ്ടണ്‍: (www.kvartha.com 28.04.2019) അന്താരാഷ്ട്ര ആയുധക്കരാറില്‍ നിന്ന് അമേരിക്ക പിന്മാറുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ ഭരണകാലത്ത് അമേരിക്കയുടെ പരമാധികാരം ആര്‍ക്കും അടിയറ വെക്കില്ലെന്നും പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കിയ അവകാശം ഹനിക്കാന്‍ വിദേശ ശക്തികളെ അനുവദിക്കില്ലെന്നും ആയുധക്കരാറില്‍ നിന്നുള്ള പിന്മാറ്റം സൂചിപ്പിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. ഇന്ത്യാനപൊളിസില്‍ സംഘടനയുടെ വാര്‍ഷികയോഗത്തിലാണ് ട്രംപ് കരാര്‍ പിന്മാറ്റത്തെക്കുറിച്ച് സൂചിപ്പിച്ചത്.

ആയുധം കൈവശം വെക്കാന്‍ അമേരിക്ക പൗരന്മാര്‍ക്കു നല്‍കുന്ന അവകാശത്തിന് കടകവിരുദ്ധമാണ് കരാറെന്ന് യുഎസ് നാഷനല്‍ റൈഫിള്‍ അസേസിയേഷന്‍ ആരോപിച്ചിരുന്നു. 2013ല്‍ ബറാക് ഒബാമ പ്രസിഡന്റായിരുന്ന കാലയളവിലാണ് ആയുധങ്ങളുടെ വില്‍പന നിയന്ത്രിക്കുന്ന കരാറില്‍ അമേരിക്ക ഒപ്പുവെച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, America, Donald-Trump, News, Weapon, Contract, Donald Trump pulling U.S. out of U.N. arms treaty


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?