വരാണസിയില്‍ മോദിക്ക് പ്രിയങ്കാപേടി; സുരക്ഷിത മണ്ഡലം തേടി ഡല്‍ഹിയിലേക്ക്?

ന്യൂ ഡല്‍ഹി: (www.kvartha.com 22.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വരാണാസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷിത മണ്ഡലം തേടുന്നു. മോദി ഡല്‍ഹിയില്‍ മല്‍സരിച്ചേക്കുമെന്ന അഭ്യൂഹം ഇതിനോടകം ശക്തമായിട്ടുണ്ട്. ഡല്‍ഹിയിലെ 7 ലോക്‌സഭാ മണ്ഡലങ്ങളില്‍ നാലെണ്ണത്തിലാണ് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. ന്യൂഡല്‍ഹി ഉള്‍പ്പെടെ 3 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇത് അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നു.

വരണാസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രിയങ്കാ ഗാന്ധി മത്സരിക്കാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ ഒരു സുരക്ഷിത മണ്ഡലത്തില്‍ കൂടി മോദി മല്‍സരിക്കുമെന്നും ന്യൂഡല്‍ഹി സജീവ പരിഗണനയിലാണെന്നുമുള്ള അഭ്യൂഹം ബിജെപി കേന്ദ്രങ്ങളില്‍ തന്നെ ശക്തമാണ്. മോദി കളത്തിലിറങ്ങിയാല്‍ ഡല്‍ഹിയിലെ മുഴുവന്‍ സീറ്റുകളും തൂത്തുവാരാമെന്നാണു ബിജെപിയുടെ കണക്കുകൂട്ടല്‍. 


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

National, New Delhi, News, Politics, Election, Trending, Narendra Modi, Priyanka Gandhi, Loksabha Elections 2019; Modi to Contest in New Delhi?


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?