പോളിംഗ് ആരംഭിച്ചു; കാസര്‍കോട്ട് വിധിയെഴുതുന്നത് പതിമൂന്നര ലക്ഷത്തിലധികം വോട്ടര്‍മാര്‍; കോട്ടയില്‍ കുത്തക നിലനിര്‍ത്താന്‍ സതീഷ്ചന്ദ്രന്‍; അട്ടിമറി പ്രതീക്ഷയില്‍ ഉണ്ണിത്താന്‍
കാസര്‍കോട്: (www.kasargodvartha.com 22.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമണിക്കാണ് പോളിംഗ് ആരംഭിച്ചത്. 13,60,827 വോട്ടര്‍മാരാണ് കാസര്‍കോട് മണ്ഡലത്തില്‍ വിധിയെഴുതുന്നത്. ഒമ്പത് സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെപി സതീഷ്ചന്ദ്രനും യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മിലാണ് മണ്ഡലത്തിലെ പ്രധാന പോരാട്ടം. മൂന്ന് ടേമുകളിലായി ഇടതുപക്ഷമുന്നണിയുടെ സ്ഥാനാര്‍ഥികള്‍ ജയിച്ചുകയറുന്ന മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയം നേടാനാവുമെന്നാണ് സതീഷ് ചന്ദ്രന്റെയും പ്രവര്‍ത്തകരുടെയും കണക്കുകൂട്ടല്‍. എന്നാല്‍ ഇത്തവണ മണ്ഡലത്തില്‍ അട്ടിമറി വിജയം നേടുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അവകാശപ്പെടുന്നു. അവസാനലാപ്പിലുണ്ടായ വാശിയേറിയ പ്രചാരണം കാസര്‍കോട്ടെ പോരാട്ടം ഇഞ്ചോടിഞ്ചായിരിക്കുമെന്ന് വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Election, Trending, LDF, UDF, BJP, Top-Headlines,
Keywords: Kasaragod, Kerala, News, Election, Trending, LDF, UDF, BJP, Top-Headlines,
Powered by Info News For You

Comments
Post a Comment