നാടോടി പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

മലപ്പുറം:(www.kasargodvartha.com 08/04/2019) മലപ്പുറം എടപ്പാളില്‍ നാടോടി പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

കുട്ടികള്‍ക്ക് നേരെ വര്‍ധിച്ച് വരുന്ന അക്രമ സംഭവങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ മലപ്പുറം ജില്ലാ കളക്ടര്‍ അറിയിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം ജില്ലാ കളക്ടറിനോട് കുട്ടികള്‍ക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങള്‍ തടയുന്നതിന് വേണ്ടി സ്വീകരിച്ച നടപടികള്‍ അറിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിടുണ്ട്.

News, Malappuram, Kerala, Molestation, Police,Court, CPM, Hospital, Child,Case,Human Rights commission take necessary case against molestation on folk girl

കേസില്‍ അറസ്റ്റിലായ സിപിഎം നേതാവ് സി.രാഘവനെ തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാക്കും. ഞായറാഴ്ചയാണ് ആക്രി പെറുക്കുന്നതിനിടെ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. തടയാനെത്തിയ മറ്റൊരു യുവതിക്കും പരിക്കേറ്റിറ്റുണ്ട്.

പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയില്‍ കഴിയുകയാണ്. കുട്ടിയുടെ നെറ്റിയില്‍ ആഴത്തില്‍ മുറിവുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രാഘവനെതിരെ കേസെടുത്തിരിക്കുന്നത്. രാഘവന്‍ വട്ടംകുളം മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റി അംഗവുമാണ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:News, Malappuram, Kerala, Molestation, Police,Court, CPM, Hospital, Child,Case,Human Rights commission take necessary case against molestation on folk girl 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?