'സുല്‍ത്താന്‍' ബത്തേരിയില്‍; വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം ജീവിതകാലം മുഴുവന്‍ ഉണ്ടാകും; ജനസാഗരത്തിന് മുന്നില്‍ രാഹുലിന്റെ ഉറപ്പ്

സുല്‍ത്താന്‍ബത്തേരി: (www.kvartha.com 17.04.2019) ജനസാഗരത്തെ സാക്ഷിനിര്‍ത്തി 'സുല്‍ത്താന്‍' ബത്തേരിയിലെത്തി. വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം ജീവിതകാലം മുഴുവന്‍ ഉണ്ടാകുമെന്ന് സുല്‍ത്താന്‍ ബത്തേരിയിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു. നിങ്ങളുടെ മുന്നില്‍ വന്ന് നില്‍ക്കുന്നത് ഒരു രാഷ്ട്രീയക്കാരനായല്ലെന്നും നിങ്ങളുടെ മകനായും സഹോദരനായും സുഹൃത്തായുമാണ് ഇവിടെ നില്‍ക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

മറ്റ് ദേശങ്ങളെപ്പോലെ പ്രധാനമാണ് ദക്ഷിണേന്ത്യയും. നിങ്ങളുടെ ശബ്ദവും വികാരവും മറ്റൊന്നിനും താഴെയല്ല. ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ വയനാട്ടില്‍ മത്സരിക്കാന്‍ മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല. സമാധാനപൂര്‍ണായ ജീവിതം നയിക്കുന്ന നാടാണ് കേരളം. ഇത് നിസാരമായ കാര്യമല്ലെന്നും ഇവിടെ നിന്ന് രാജ്യത്തിന് ഏറെ പഠിക്കാനുണ്ടെന്നും രാഹുല്‍ പറഞ്ഞു.


ഉത്തര്‍പ്രദേശിലെ അമേത്തിയിലും വയനാട്ടിലുമാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായ രാഹുല്‍ ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Wayanad, News, Rahul Gandhi, Politics, Trending, candidate, Sulthan Batheri, i will stand with Wayanad my lifetime; says Rahul Gandhi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?