വി പി സാനുവിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്

മലപ്പുറം:(www.kasargodvartha.com 20/04/2019) മലപ്പുറം ലോകസഭ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്തിയും എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റുമായ വി പി സാനുവിന് വോട്ടഭ്യര്‍ഥിച്ച് നടന്‍ പ്രകാശ് രാജ് രംഗത്ത്. വോട്ടഭ്യര്‍ത്തിച്ചു കൊണ്ടുള്ള വീഡിയോയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ചില സ്ഥാനാര്‍ഥികളെ താന്‍ പിന്തുണക്കുന്നെന്നും അത്തരത്തില്‍ ഒരാളാണ് വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ നിന്ന് ഉയര്‍ന്നു വന്ന വി പി സാനുവെന്നും പ്രകാശ് രാജ് പറഞ്ഞു.

 News, Kerala, Top-Headlines, Election, Video, Malappuram, VP Sanu, Prakash Raj, LDF, Actor Prakash Raj supporting for VP Sanu

'ചില സ്ഥാനാര്‍ഥികളെ എനിക്ക് പിന്തുണയ്‌ക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതും പരാജയപ്പെടുന്നതും നമ്മള്‍ ജനങ്ങളാണെന്ന് മനസിലാക്കേണ്ടതുണ്ട്. ശരിയായ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുമ്പോഴാണ് നമ്മള്‍ വിജയിക്കുന്നത്. അത്തരത്തിലുള്ള ഒരു യുവ സ്ഥാനാര്‍ഥിയുണ്ട്, മലപ്പുറം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന വി.പി. സാനു. വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ നിന്ന് രൂപപ്പെട്ടുവന്ന ആളാണ് അദ്ദേഹം. ഒരു യുവശബ്ദം. നമ്മുടെ രാജ്യം ഇപ്പോള്‍ ആവശ്യപ്പെടുന്നതും ശക്തവും സത്യസന്ധവുമായ യുവശബ്ദങ്ങളാണ്. സാനുവിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു'. കേരളത്തിലെ ജനങ്ങള്‍ ശരിയായതിനെ തെരഞ്ഞെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.

ഈ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി കൂടിയാണ് നടന്‍ പ്രകാശ് രാജ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?