മോദി സമര്‍പ്പണം നിര്‍വ്വഹിച്ച നമോ ടിവി പ്രവര്‍ത്തിക്കുന്നത് ബ്രോഡ് കാസ്റ്റ് ലൈസന്‍സിന് അപേക്ഷ പോലും നല്‍കാതെ; ലൈസന്‍സും സുരക്ഷാ അനുമതിയും ഇല്ലാതെ ടിവി ചാനല്‍ തുടങ്ങുന്നത് ഇന്ത്യയില്‍ ആദ്യമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍
ന്യൂ ഡല്‍ഹി: (www.kvartha.com 06.04.2019) പ്രധാനമന്ത്രി നരേന്ദ്ര മോദി സമര്‍പ്പണം നിര്‍വഹിച്ച 'നമോ ടിവി' പ്രവര്‍ത്തിക്കുന്നത് ബ്രോഡ് കാസ്റ്റ് ലൈസന്‍സിന് അപേക്ഷ പോലും നല്‍കാതെ. ബ്രോഡ് കാസ്റ്റ് ലൈസന്‍സും പ്രക്ഷേപണത്തിന് മുമ്പ് നിര്‍ബന്ധമായും നേടേണ്ട സുരക്ഷാ അനുമതിയും ഇല്ലാതെ ടിവി ചാനല്‍ പ്രവര്‍ത്തിക്കുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടാണെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും തിരഞ്ഞെടുപ്പു റാലികളും സംപ്രേഷണം ചെയ്യാനായാണ് 'നമോ ടിവി' ആരംഭിച്ചത്. ട്വിറ്റര്‍ അറിയിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയാണ് ഇതിന്റെ സമര്‍പ്പണം നിര്‍വഹിച്ചത്.
ലൈസന്‍സിന് അപേക്ഷ സമര്‍പ്പിക്കാത്തതിനാല്‍ ചാനലിന്റെ ഉടമകള്‍ ആരെന്നോ പ്രവര്‍ത്തനം എവിടെയാണെന്നോ മന്ത്രാലയത്തിന് അറിവില്ല. അനുമതിയില്ലാതെ ചാനല്‍ സംപ്രേഷണം തുടങ്ങിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് വിശദീകരണം തേടിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Narendra Modi, Media, Technology, Politics, Election, Trending, NaMo TV has no broadcast licence, didn’t even apply for one

Powered by Info News For You

Comments
Post a Comment