'ചൗക്കീദാര്‍ ചോര്‍ ഹൈ'; മോദിയെ കള്ളനെന്ന് വിളിച്ചതിന് രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: (www.kvartha.com 15.04.2019) മോദിയെ കള്ളനെന്ന് വിളിച്ചതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. ചൗക്കീദാര്‍ ചോര്‍ ഹൈ എന്ന പരാമര്‍ശത്തിലാണ് കോടതി നോട്ടീസയച്ചത്. കാവല്‍ക്കാരന്‍ കള്ളനാണെന്ന (ചൗക്കിദാര്‍ ചോര്‍ ഹെ) രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി 22ന് വീണ്ടും പരിഗണിക്കും. റാഫേല്‍ വിഷയത്തില്‍ ബിജെപിക്കെതിരെയുള്ള അഴിമതി ആരോപണത്തെ കുറിച്ച് സംസാരിക്കവെയാണ് കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശം രാഹുല്‍ നടത്തിയത്.
'രാജ്യത്തിന്റെ പ്രധാനമന്ത്രി വ്യോമസേനയുടെ പണം അനില്‍ അംബാനിക്ക് നല്‍കിയെന്ന് താന്‍ ഏതാനും മാസങ്ങളായി പറയുന്നുണ്ട്. ഇപ്പോള്‍ അക്കാര്യം സുപ്രീം കോടതി ശരിവച്ചതില്‍ സന്തോഷമുണ്ട്. ഇടപാട് പരിശോധിക്കാന്‍ കോടതി തീരുമാനിച്ചിരിക്കുന്നു. രാജ്യത്തിന് ഇത് സന്തോഷത്തിന്റെ ദിനമാണ്. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ (ചൗക്കിദാര്‍) മോഷണം നടത്തിയെന്ന കാര്യം കോടതി വ്യക്തമായി പറഞ്ഞിരിക്കുന്നു'. എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
റാഫേലില്‍ ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച രഹസ്യ രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമെന്നു കഴിഞ്ഞദിവസം സുപ്രീം കോടതി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് രാഹുല്‍ ഈ പരാമര്‍ശം നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, New Delhi, Narendra Modi, Rahul Gandhi, Supreme Court of India, Court Order, Notice, Supreme Court notice to Rahul Gandhi for chowkidar Rafale chor remark against Modi.

Powered by Info News For You

Comments
Post a Comment