പ്രണയാഭ്യര്‍ത്ഥന നിരസിച്ച ബിടെക്ക് വിദ്യാര്‍ത്ഥിനിയെ വീട്ടിലെത്തിയ യുവാവ് തീ കൊളുത്തി കൊലപ്പെടുത്തി

തൃശൂര്‍ : (www.kvartha.com 04.04.2019) പ്രണയാഭ്യര്‍ത്ഥന നിരസിച്ച ബിടെക്ക് വിദ്യാര്‍ത്ഥിനിയെ വീട്ടിലെത്തിയ യുവാവ് തീ കൊളുത്തി കൊലപ്പെടുത്തി ചിയാരം സ്വദേശിനി നീതു (22) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷിനെ (32) നാട്ടുകാര്‍ പിടിച്ചുകെട്ടി പോലീസില്‍ ഏല്‍പ്പിച്ചു.

കൊടകര ആക്‌സിസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനിയാണ് നീതു. രാവിലെ ഏഴുമണിക്ക് നീതുവിന്റെ വീട്ടില്‍ എത്തിയാണ് യുവാവ് അക്രമം നടത്തിയത്. വീട്ടിലെ ശുചിമുറിക്കുള്ളില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തീ കൊളുത്തിയപ്പോള്‍ പെണ്‍കുട്ടി ശുചി മുറിയിലേക്ക് ഓടുകയായിരുന്നുവെന്നാണ് കരുതുന്നത്.


അച്ഛനും അമ്മയും നേരത്തേ മരിച്ച നീതു അമ്മൂമ്മയ്ക്കും അമ്മാവന്‍മാര്‍ക്കും ഒപ്പമായിരുന്നു താമസം. ബൈക്കില്‍ വീട്ടിലെത്തിയ പ്രതി അടുക്കള വാതില്‍ വഴിയാണ് അകത്ത് കയറിയത്. പെണ്‍കുട്ടിയുമായി സംസാരിക്കുന്നതിനിടെ വാക്ക് തര്‍ക്കമുണ്ടാവുകയും യുവാവ് പെട്രോള്‍ നീതുവിന്റെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.ബന്ധുക്കളും നാട്ടുകാരും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. യുവാവിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവിന്റെ നിലയും ഗുരുതരമാണ്. നാളുകളായി യുവാവ് നീതുവിനെ ശല്യപ്പെടുത്തി വരികയായിരുന്നുവെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Thrissur, Murder, House, Student, Fire, Love, Engineering Student, Police, Arrested, Youngster Fired Be tech Student in to death. 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?