ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുന്നത് ഹരം; വാങ്ങിക്കൂട്ടുന്നത് ആയിരക്കണക്കിന് ലോട്ടറി ടിക്കറ്റുകള്‍, ഒരിക്കല്‍പോലും ഭാഗ്യം കടാക്ഷിച്ചില്ല; ഒടുവില്‍ കടക്കെണിയിലായ ദമ്പതികള്‍ ജീവനൊടുക്കി

കോട്ടയം: (www.kvartha.com 06.04.2019) ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുന്നത് ഹരമാക്കിയ ദമ്പതികള്‍ ദിവസവും വാങ്ങിക്കൂട്ടുന്നത് ആയിരക്കണക്കിന് ലോട്ടറികള്‍. എന്നാല്‍ വാങ്ങുന്ന ഒരു ടിക്കറ്റില്‍ പോലും ഇതുവരെ ഭാഗ്യം കടാക്ഷിച്ചില്ല. ഒടുവില്‍ കടക്കെണിയിലായ ദമ്പതികള്‍ ജീവനൊടുക്കി

കൊങ്ങാണ്ടൂര്‍ വിഷ്ണുഭവനത്തില്‍ വിഷ്ണുകുമാര്‍(35), ഭാര്യ രമ്യമോള്‍(30) എന്നിവരാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. ​വെള്ളിയാഴ്ച  വൈ​കി​ട്ട് ​ആറുമണിയോടെയാണ് ദമ്പതികളുടെ മൃതദേഹം കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. അയര്‍ക്കുന്നം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Couples found hanging in house, Kottayam, Local-News, News, Lottery, Dead, Dead Body, Obituary, Kerala

പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ദമ്പതികള്‍ക്ക് കുട്ടികളില്ല.തി​രു​വ​ഞ്ചൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​വി​ഷ്ണു​ ​കു​മാ​ർ​ ​കൊ​ങ്ങാ​ണ്ടൂ​ർ​ ​പാ​റേ​ൽ​വ​ള​വ് ​സ്റ്റാ​ൻ​ഡി​ലെ​ ​ഓ​ട്ടോ​ ​ഡ്രൈ​വ​റാ​ണ്.​ ​ദിവസവും കെ​ട്ടു​ക​ണ​ക്കി​ന് ​ലോ​ട്ട​റി​ ​ടി​ക്ക​റ്റു​കളാണ് വിഷ്ണു വാങ്ങി കൂട്ടുന്നത്.​

​നിരന്തരം ലോട്ടറി വാങ്ങുന്നതിനാൽ വന്‍ സാമ്പത്തിക ബാധ്യതയാണ് ദമ്പതികള്‍ക്ക് ഉണ്ടായത്. ഇതാണ് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ര​മ്യ​യു​ടെ​ ​വീ​ട്ടി​ലാ​ണ് ​ഇ​വ​ർ​ ​താ​മ​സി​ച്ചി​രു​ന്ന​ത്.​ ​ര​മ്യ​യു​ടെ​ ​പി​താ​വ് ​രാ​ജ​പ്പ​ൻ​ ​നാ​യ​ർ​ ​വെള്ളിയാഴ്ച  വൈ​കി​ട്ട് ​ആറുമണിയോടെ ​ ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ​ദമ്പതികളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Couples found hanging in house, Kottayam, Local-News, News, Lottery, Dead, Dead Body, Obituary, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?