ഷിബുവിന്റെ മരണത്തില്‍ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍
കൊല്ലം:(www.kvartha.com 13/04/2019) കുന്നത്തൂരില്‍ വീട്ടിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കള്‍ ബന്ധുക്കള്‍ പരാതി നല്‍കി. കുന്നത്തൂര്‍ സ്വദേശി ഷിബുവിന്റെ മരണത്തിലാണ് ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം 31നാണ് ഷിബുവിനെ വീട്ടിലെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഖത്തറില്‍ ജോലി ചെയ്യുന്ന യുവതിയെ അടുത്തിടെയാണ് ഷിബു വിവാഹം കഴിച്ചത്. യുവതിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യുവതി വിദേശത്തേക്ക് പോയതോടെ വീട്ടില്‍ ഷിബു ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. അയല്‍ക്കാരുമായി ഇയാള്‍ അധികം ഇടപഴകിയിരുന്നില്ല.
ഖത്തറിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു ഷിബുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഷിബു മരിച്ച ദിവസം രാത്രി വിദേശത്തുള്ള സഹോദരിയുമായി ഫോണില്‍ സംസാരിക്കവേ ഖത്തറിലേക്ക് പോകുന്നതിനുള്ള രേഖകള്‍ ശരിയാക്കാനായി ഭാര്യയുടെ സഹോദരിയും ഭര്‍ത്താവും വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. അവര്‍ എത്തിയെന്ന് പറഞ്ഞ് ഷിബു ഫോണ്‍ കട്ട് ചെയ്തെന്നും ഈ സമയം ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടതായും സഹോദരി പോലീസിന് മൊഴി നല്‍കി.
ഷിബുവിനെ കാണാന്‍ ഒരു കാറില്‍ ചിലര്‍ എത്തിയിരുന്നതായി അയല്‍വാസികളും പറഞ്ഞു. പിന്നീട് സഹോദരിയും ഭാര്യയും പലതവണ വിളിച്ചിട്ടും ഫോണെടുക്കാതിരുന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് ഷിബുവിനെ വീടിന്റെ അടുക്കള ഭാഗത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kollam, Kerala, Complaint, Family, Investigates, Death, Police, Sisters,Shibu's Mysterious death, Relatives demanding investigation

Powered by Info News For You

Comments
Post a Comment