രണ്ടു ജില്ലയില്‍ കൂടുതല്‍ ദൂരത്തേക്ക് കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് വേണ്ടെന്ന് ഉത്തരവ്
കാസര്‍കോട് (www.evisionnews.co): ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് ഉണ്ടാകില്ല. രണ്ടു ജില്ലയില്‍ കൂടുതല്‍ ദൂരത്തേക്ക് സര്‍വീസ് ഫാസ്റ്റ് പാസഞ്ചര്‍ വേണ്ടെന്ന് കെ.എസ്.ആര്‍.ടി.സി ഓപ്പറേഷന്‍സ് എക്‌സ്‌ക്യൂട്ടീവ് ഡയറക്ടര്‍ ഉത്തരവിട്ടു.
സൂപ്പര്‍ ഫാസ്റ്റ് മുതല്‍ മുകളിലേക്കുള്ള സര്‍വീസ് മാത്രം ദീര്‍ഘദൂര യാത്രക്ക് ഉപയോഗിക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ ഷെഡ്യൂള്‍ പുനര്‍ക്രമീകരിക്കും. ഫാസ്റ്റ് പാസഞ്ചറുകള്‍ ചെയിന്‍ സര്‍വീസായി മാത്രം ഉപയോഗിക്കാനാണ് തീരുമാനം. 10 മിനിറ്റ് ഇടവേളകളില്‍ സമീപ ജില്ലകളിലേക്ക് ഫാസ്റ്റ് പാസഞ്ചറുകള്‍ ചെയിന്‍ സര്‍വീസായി ഓടിക്കും.
Powered by Info News For You

Comments
Post a Comment