കാസര്‍കോട്ടെ കള്ളവോട്ട്; സമഗ്രഅന്വേഷണം വേണമെന്ന് യു ഡി എഫ്

കാസര്‍കോട്: (www.kasargodvartha.com 27.04.2019) ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ കള്ളവോട്ടിടുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന സാഹചര്യത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍ ആവശ്യപ്പെട്ടു. കള്ളവോട്ട് ജനാധിപത്യ വിരുദ്ധവും, കുറ്റകരവുമാണ്. ജനകീയ ജനാധിപത്യത്തെ ഭരണ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്ന എല്‍ ഡി എഫ് ജനഹിതത്തെ ഭയന്നും, അധികാരാസക്തിയുമാണ് അവിഹിത മാര്‍ഗത്തിലൂടെ വിജയിച്ചുകയറാന്‍ ശ്രമിക്കുന്നതെന്നും എം സി ഖമറുദ്ദീന്‍ കുറ്റപ്പെടുത്തി.

ഇത് എക്കാലവും തുടരാനാകുമെന്നത് മൗഡ്യമാണ്. യു ഡി എഫ് ശക്തി കേന്ദ്രങ്ങളില്‍ പ്രായമായ ഉദ്യോഗസ്ഥരെയും, വനിതാ ഉദ്യോഗസ്ഥരെയും നിയമിച്ചും, കേടായ മെഷീനുകള്‍ നല്‍കിയും പോളിംഗ് അട്ടിമറിക്കാനും ഉദ്യോഗസ്ഥ തലങ്ങളില്‍ശ്രമം നടന്നിട്ടുണ്ട്. വേട്ടെടുപ്പ് ദിവസം തെക്കില്‍ ബൂത്തില്‍ യു.ഡി.എഫ് ഏജന്റിനെ കുത്തി പരിക്കേപ്പിച്ച സംഭവവും കള്ള വോട്ട് തടഞ്ഞതിന്റെ പേരിലാണ്. ഇതിന് കൂട്ടുനില്‍ക്കുന്ന ഒരു വിഭാഗം പോലീസ് മറുവശത്ത് നിസാരപ്രശ്‌നങ്ങളില്‍ പോലും യു.ഡി.എഫ്. പ്രവര്‍ത്തകരെ തെരഞ്ഞു പിടിച്ച് പീഡിപ്പിക്കുകയാണെന്നും എം സി ആരോപിച്ചു.

ഈ ഇരട്ട താപ്പില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ വന്‍ പ്രക്ഷോഭത്തിന് യു ഡി എഫ് നേതൃത്വം നല്‍കുമെന്നും എം സി ഖമറുദ്ദീന്‍ മുന്നറിയിപ്പ് നല്‍കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, UDF, Top-Headlines, Voters list, UDF on bogus-voting issue
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?