തിരക്കേറിയ സമയങ്ങളില്‍ ചരക്കിറക്ക്; നഗരത്തില്‍ ഗതാഗതം സ്തംഭിക്കുന്നു, നടപടിയില്ല

കാസര്‍കോട്:  (www.kasargodvartha.com 11.04.2019) തിരക്കേറിയ സമയങ്ങളില്‍ ചരക്കിറക്ക് നടക്കുന്നതിനാല്‍ നഗരത്തില്‍ ഗതാഗതം സ്തംഭിക്കുന്നത് പതിവാകുന്നു. ഇടുങ്ങിയതും വാഹനങ്ങള്‍ കൂടുതല്‍ എത്തുന്നതുമായി കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലാണ് തിരക്കേറിയ സമയങ്ങളില്‍ വലിയ ലോറികളില്‍ സാധനങ്ങളെത്തിച്ച് ഇറക്കുന്നത്. ഇതുമൂലം മറ്റുവാഹനങ്ങള്‍ക്ക് ഒരു തരത്തിലും കടന്നുപോകാന്‍ സാധിക്കാതെ മണിക്കൂറുകളോളമാണ് ഗതാഗതം സ്തംഭിക്കുന്നത്.

ഓട്ടോറിക്ഷ ഡ്രൈവര്‍മാരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. നഗരത്തില്‍ ഗതാഗത സ്തംഭനത്തില്‍ കുടുങ്ങുന്നതിനാല്‍ തങ്ങളുടെ വരുമാനത്തെയും ഇത് ബാധിക്കുന്നതായി ഡ്രൈവര്‍മാര്‍ പറയുന്നു. റെയില്‍വേ സ്റ്റേഷനിലും മറ്റും പോകേണ്ട യാത്രക്കാരും ഗതാഗതക്കുരുക്കില്‍പെട്ട് പൊറുതിമുട്ടുകയാണ്. കൊടുംചൂടില്‍ ഗതാഗതക്കുരുക്കില്‍പെട്ട് വലയുന്നവര്‍ അധികൃതരെ പ്രാകുകയാണ്.

പോലീസോ നഗരസഭയോ ഇത്തരത്തില്‍ അനധികൃത കയറ്റിറക്ക് തടയാന്‍ രംഗത്തു വരാത്തത് നഗരവാസികളുടെയും നഗരത്തിലെത്തുന്നവരുടെയും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. എം ജി റോഡിന്റെ ഇരുവശത്തും നോ പാര്‍ക്കിംഗ് സ്ഥലത്തു പോലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. മുമ്പ് വിശേഷ ദിവസങ്ങളില്‍ മാത്രമാണ് ഗതാഗതസ്തംഭനം ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത് പതിവായി മാറിയിരിക്കുകയാണ്. പ്രധാനമായും തിരക്കേറിയ സമയങ്ങളിലെ കയറ്റിറക്കാണ് ഇതിനു കാരണം. രാവിലെ എട്ടു മണിക്കും രാത്രിയിലും മാത്രമായി കയറ്റിറക്ക് പരിമിതപ്പെടുത്തണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Traffic-block, Kasaragod-Municipality, Police, Unloading from heavy vehicle in Kasaragod town makes traffic block
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?