കുടിവെള്ളമെത്തിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്ന് മുസ്ലിം ലീഗ്

കാസര്‍കോട്: (www.kasargodvartha.com 27.04.2019) ബാവിക്കര ജല അതോറിറ്റി പ്ലാന്റില്‍ നിന്നും പമ്പിംഗ് നിര്‍ത്തിയതോടെ കാസര്‍കോട്ടെയും പരിസര പ്രദേശങ്ങളിലേയും ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണെന്നും കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും ശുദ്ധ ജലമെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ മുഖ്യമന്ത്രിക്കും ജലവിഭവ വകുപ്പ് മന്ത്രിക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

കഠിനമായ ചൂട് മൂലവും കുടിക്കാന്‍പ്പോലും വെള്ളമില്ലാതെയും ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ ജില്ലാ ഭരണകൂടവും കേരള വാട്ടര്‍ അതോറിറ്റിയും നോക്കു കുത്തികളായി മാറിയിരിക്കുന്നു. കാസര്‍കോട്ട് ശുദ്ധജല വിതരണത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം. അല്ലാത്തപക്ഷം ജനങ്ങള്‍ കുടിനീര്‍ ലഭിക്കാതെ മരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകുമെന്നും സര്‍ക്കാര്‍ ഇത് ഗൗരവമായി കാണണമെന്നും അബ്ദുര്‍ റഹ് മാന്‍ കത്തില്‍ ആവശ്യപ്പെട്ടു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Muslim-league, Drinking water,Muslim-league about Drinking water issue
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?