'സുരേന്ദ്രനായി വോട്ടുചോദിക്കാനെത്തിയപ്പോള്‍ മര്‍ദ്ദനം'; കേസെടുക്കണമെന്നാവശ്യപ്പെട്ട് പി സി ജോര്‍ജ്ജിന്റെ പരാതി

തിരുവനന്തപുരം: (www.kvartha.com 09.04.2019) സുരേന്ദ്രനായി വോട്ടുചോദിക്കാനെത്തിയ പി സി ജോര്‍ജിനെ സ്ത്രീകളടങ്ങുന്ന സംഘം ആക്രമിക്കുന്നു എന്ന രീതിയില്‍ പ്രചരിച്ച വീഡിയോ വ്യാജമാണെന്ന് പി സി ജോര്‍ജ്ജിന്റെ പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
Kerala, News, P.C George, Attack, Assault, Case, Complaint, Complaint lodged by PC George on fake video

കെ സുരേന്ദ്രന് വോട്ട് ചോദിക്കുന്ന തന്നെ സ്ത്രീകള്‍ ആക്രമിക്കുന്നുവെന്ന രീതിയിലുള്ള പ്രചരണം വ്യാജമാണെന്നും വീഡിയോ കെ എം മാണിയും, പി ജെ ജോസഫും താനും ഒന്നിച്ചുണ്ടായിരുന്ന കാലഘട്ടത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തിടനാട് പഞ്ചായത്തിലെ പാരിഷ് ഹാളില്‍ നടന്ന വനിതാ സമ്മേളനത്തിലെ സംഘര്‍ഷത്തിലേതാണെന്നും പി സി ജോര്‍ജ് പറയുന്നു.

കൊണ്ടോട്ടി സഖാക്കള്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും ഗ്രൂപ്പ് അഡ്മിന്‍ പാനലിനെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, P.C George, Attack, Assault, Case, Complaint, Complaint lodged by PC George on fake video 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?