പ്രധാനമന്ത്രി നരേന്ദ്ര മോഡി വാരണാസി ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

വാരണാസി: (www.kvartha.com 26.04.2019) പ്രധാനമന്ത്രി നരേന്ദ്ര മോഡി വാരണാസി ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എന്‍ഡിഎയിലെ സഖ്യകക്ഷി നേതാക്കളും കേന്ദ്രമന്ത്രിമാരും പത്രിക നല്‍കാന്‍ വാരണാസി കലക്ടറേറ്റില്‍ മോഡിക്കൊപ്പമെത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പത്രികാ സമര്‍പ്പണച്ചടങ്ങില്‍ പങ്കെടുത്തു.

ചൗക്കിദാര്‍ പ്രയോഗത്തിന്റെ തുടര്‍ച്ചയെന്നോണം ഈ പേരു നിര്‍ദേശിച്ച സെക്യൂരിറ്റി ജീവനക്കാരനായ രാം ശങ്കര്‍ പട്ടേല്‍ ആണ് പ്രധാനമന്ത്രിയുടെ നാമനിര്‍ദേശപത്രികയില്‍ ഒപ്പുവച്ചത്. അധ്യാപിക നന്ദിത ശാസ്ത്രി, ദളിത് നേതാവ് ജഗദീഷ് ചൗധരി, ബി.ജെ.പി പ്രവര്‍ത്തകന്‍ സുഭാഷ് ഗുപ്ത എന്നിവരാണ് പത്രികയില്‍ പേരു നിര്‍ദേശിച്ച മറ്റുള്ളവര്‍.

PM Modi Files Nomination from Varanasi, Allies Gather for Show of Strength, Prime Minister, Narendra Modi, Lok Sabha, Election, Trending, National

വെള്ളിയാഴ്ച രാവിലെ 11.40ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ശിരോമണി അകലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ്, കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാന്‍, ബി.ജെ.പി സഖ്യകക്ഷി നേതാക്കള്‍ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമര്‍പ്പണം.

PM Modi Files Nomination from Varanasi, Allies Gather for Show of Strength, Prime Minister, Narendra Modi, Lok Sabha, Election, Trending, National

മോഡിയെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് കളട്രേറ്റിന് മുന്നില്‍ കൂടിനില്‍ക്കുന്നത്. ആറുലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് ബിജെപി വാരാണസിയില്‍ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസും, എസ്പി-ബിഎസ്പി സഖ്യവും ശക്തരായ സ്ഥാനാര്‍ഥികളെയല്ല നിര്‍ത്തിയിട്ടുള്ളത്.

രാവിലെ ബൂത്തുതല പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ശേഷം മോഡി വാരണാസിയിലെ കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. വാരണാസിയില്‍ വ്യാഴാഴ്ച വൈകിട്ട് നടത്തിയ റോഡ്‌ഷോയോടു കൂടി മോഡി മണ്ഡലത്തില്‍ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.

PM Modi Files Nomination from Varanasi, Allies Gather for Show of Strength, Prime Minister, Narendra Modi, Lok Sabha, Election, Trending, National

ബനാറസ് ഹിന്ദു സര്‍വകലാശാലയ്ക്ക് സമീപമുള്ള ലങ്കാ ഗേറ്റിലെ മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയുടെ അടുത്തു നിന്നും ആരംഭിച്ച റോഡ് ഷോ ദശാശ്വമേദ് ഘട്ടില്‍ അവസാനിച്ചു. ഏഴു കിലോമീറ്റര്‍ നീണ്ട റോഡ് ഷോയുടെ അവസാനം മോഡി ദശാശ്വമേദ് ഘട്ടില്‍ ഗംഗാ സ്നാനവും പൂജയും നടത്തി. മേയ് 19നാണ് വാരണാസിയില്‍ തെരഞ്ഞെടുപ്പ്.

മണ്ഡലത്തിലെ പ്രമുഖ വ്യക്തിത്വങ്ങളുമായി മോഡി ചര്‍ച്ച നടത്തി. തന്നെ പ്രധാനമന്ത്രിയാക്കിയ വാരണാസി നല്‍കിയ ശക്തിയാണ് ഭീകരര്‍ക്കെതിരെ പോരാടാന്‍ പ്രചോദനമായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യ മൂന്ന് ഘട്ടത്തിലും ഉത്തര്‍പ്രദേശില്‍ കാര്യമായ നേട്ടം ബി.ജെ.പി ക്ക് ലഭിക്കില്ലെന്ന സൂചനകള്‍ക്കിടെ നടത്തിയ റോഡ് ഷോയിലൂടെ കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ നേട്ടം കൊയ്യാന്‍ കഴിയുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.

ഇതു രണ്ടാം തവണയാണ് വാരണാസിയില്‍നിന്നു മോഡി ജനവിധി തേടുന്നത്. 2014ല്‍ 3,71,784 വോട്ടുകളുടെ ഭൂരിപക്ഷമാണ് മോഡിക്ക് വാരണാസിയില്‍നിന്നു ലഭിച്ചത്. ആകെ ലഭിച്ചത് 5,81,022 വോട്ടുകള്‍. അന്ന് രണ്ടാം സ്ഥാനത്തായിരുന്ന എഎപി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന് 2,09,238 വോട്ടുകള്‍ ലഭിച്ചിരുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായ് 2014ല്‍ വാരാണസിയില്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഇത്തവണയും അജയ് റായ് തന്നെയാണ് വാരണാസിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി മോഡിക്കെതിരെ മത്സരിക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അജയ് റായിയെ തന്നെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PM Modi Files Nomination from Varanasi, Allies Gather for Show of Strength, Prime Minister, Narendra Modi, Lok Sabha, Election, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?