സി.പി.എം- പൊലീസ് അതിക്രമം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍: മുസ്ലിം ലീഗ്

കാസര്‍കോട് (www.evisionnews.co): പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയം മണത്തറിഞ്ഞ സി.പി.എം പൊലീസിനെയും ജില്ലാ ഭരണകൂടത്തേയും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടത്തിയ നീക്കമാണ് പോളിംഗിനിടെയുണ്ടായ അക്രമ സംഭവങ്ങളെന്ന് മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. യു.ഡി.എഫ് പ്രത്യേകിച്ച് ലീഗ് കേന്ദ്രങ്ങളില്‍ പോളിംഗ് ആരംഭിച്ചത് മുതല്‍ സി.പി.എമ്മിന്റെ നിര്‍ദ്ദേശ പ്രകാരം പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പലയിടത്തും വോട്ടര്‍മാരെ പൊലീസ് അകാരണമായി ഭീഷണിപ്പെടുത്തുകയും ലാത്തിച്ചാര്‍ജ് ചെയ്യുകയും ചെയ്തു. സി.പി.എം വളണ്ടിയര്‍മാരെ പോലെയാണ് പൊലീസ് പ്രവര്‍ത്തിച്ചത്.

ലോകവസാനം വരെ സി.പി.എം ഭരണത്തിലായിരിക്കുമെന്ന് ചില പൊലീസ് ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. കുമ്പളയില്‍ മത്സ്യതൊഴിലാളികളെ പൊലീസ് തെരഞ്ഞുപിടിച്ച് അടിച്ചോടിക്കുകയും വീടുകള്‍ കയറി സ്ത്രീകളെപ്പോലും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിട്ടുണ്ട്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിച്ചത് കൊണ്ടാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്. പോളിംഗ് ബൂത്തകളില്‍ വോട്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സര്‍വ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്ന് നിത്യേന പ്രസ്താവന ഇറക്കിയ ജില്ലാ ഭരണകൂടം

പല ബൂത്തുകളിലും യാതൊരു സൗകര്യവും ഏര്‍പ്പെടുത്തിയില്ല. പലസ്ഥലത്തും വോട്ടിംഗ് യന്ത്രം പണിമുടക്കി. കേടായ യന്ത്രങ്ങളാണ് പല ബൂത്തകള്‍ക്കും അനുവദിച്ചത്. അതു വഴി യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പോളിംഗ് വൈകിപ്പിക്കാനുള്ള ശ്രമംനടന്നു. ഇതെല്ലാം സി.പി.എമ്മിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടന്നത്. ജില്ലാ ഭരണകൂടവും പൊലീസും സി.പി.എമ്മിന് വേണ്ടി യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. യു.ഡി.എഫ് പ്രവര്‍ത്തകരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന സി.പി.എം നിലപാട് ഇവിടെ നടക്കില്ലെന്നും ഇരട്ടനീതിയെ ജനാധിപത്യ ശക്തികള്‍ ചെറുത്തു തോല്പിക്കുമെന്നും അബ്ദുല്‍ റഹ്്മാന്‍ പറഞ്ഞു.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?