മാളിന്റെ മൂന്നാം നിലയില്‍ നിന്ന് അഞ്ചുവയസുകാരനെ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

വാഷിംഗ്ടണ്‍: (www.kvartha.com 13.04.2019) അമേരിക്കയിലെ മിനെസോട്ടാ മാളിന്റെ മൂന്നാം നിലിയല്‍ നിന്ന് അഞ്ചുവയസുകാരനെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഇമ്മാനുവേല്‍ ദേഷ്വാന്‍ എന്ന യുവാവാണ് അറസ്റ്റിലായത്. മാളിന്റെ മൂന്നാംനിലയില്‍ നിന്നും കുട്ടി വീണെന്ന സന്ദേശമായിരുന്നു പോലീസിന് ആദ്യം ലഭിച്ചത്.

സംഭവ സ്ഥലത്ത് പോലീസ് എത്തിയതിന് ശേഷമായിരുന്നു കുട്ടിയെ ഇമ്മാനുവേല്‍ ഉന്തിയിട്ടതാണെന്ന് സാക്ഷികള്‍ മൊഴി നല്‍കിയത്. എന്നാല്‍ പ്രതിക്ക് കുട്ടിയുമായോ കുട്ടിയുടെ കുടുംബവുമായോ ബന്ധമില്ല. സംഭവത്തിന്റെ പിന്നിലെ കാരണം അന്വേഷിച്ച് വരുകയാണെന്ന് പോലീസ് അറിയിച്ചു.


Keywords: Man arrested for pushing boy from third floor of mall, Washington, News, World, Police, Arrest, Enquiry.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?