യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉണ്ണിത്താന്‍ ചട്ടലംഘനം നടത്തിയതായി കണ്ടെത്തി; പരാതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി
കാസര്‍കോട്: (www.kasargodvartha.com 12.04.2019) യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എല്‍ ഡി എഫ് നല്‍കിയ പരാതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. എല്‍ ഡി എഫ് കാസര്‍കോട് മണ്ഡലം സെക്രട്ടറി ടി വി രാജേഷ് എം എല്‍ എയാണ് ജില്ലാ വരണാധികാരിയായ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന് വ്യാഴാഴ്ച പരാതി നല്‍കിയത്.
രാജ്മോഹന്‍ ഉണ്ണിത്താന്‍ ശബരിമല വിഷയം പ്രചരണായുധമാക്കിയെന്ന പരാതിയാണ് സി പി എം ഉന്നയിച്ചത്. പയ്യന്നൂര്‍ അരവഞ്ചാലില്‍ ഏപ്രില്‍ എട്ടിന് ഉണ്ണിത്താന്‍ വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിങ്ങും പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഈ പ്രസംഗം ആവര്‍ത്തിച്ചിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമല വിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ അവഹേളിക്കുകയും മതവികാരം ഇളക്കി വിടുകയും ചെയ്യുന്നുവെന്നാണ് എല്‍ ഡി എഫ് പരാതി ഉന്നയിച്ചത്. എല്‍ ഡി എഫ് സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരാണെന്നും അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കണമെന്നും ഉണ്ണിത്താന്‍ വീഡിയോയില്‍ പറയുന്നുണ്ട്.
ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. മതവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉന്നയിക്കരുതെന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച യു ഡി എഫ് സ്ഥാനാര്‍ഥി ഉണ്ണിത്താനെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയില്‍ എല്‍ ഡി എഫ് ആവശ്യപ്പെട്ടത്. ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ടിക്കാറാം മീണയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Trending, UDF, election, Found that UDF Candidate Unnithan violated the election law
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment