മകളുമായി പിണങ്ങി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വീട്ടമ്മ മരിച്ചു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 28.04.2019) കുടുംബ വഴക്കിനെ തുടര്‍ന്ന് മകളുമായി പിണങ്ങി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വീട്ടമ്മ മരിച്ചു. ചന്തേര മാണിയാട്ടെ കെ വി ഓമന (53)യാണ് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച സന്ധ്യയോടെയാണ് വീട്ടിനകത്ത് വെച്ച് ഓമന ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്.

വ്യാഴാഴ്ച വൈകിട്ട് ഓമനയുടെ മകള്‍ റെജിനയുടെ ഭര്‍ത്താവ് ഓമനയുമായി വഴക്കിട്ടിരുന്നുവത്രെ. പിന്നീട് ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിപോയതിന് പിന്നാലെ റെജിനയും ഓമനയും തമ്മില്‍ വഴക്കിടുകയായിരുന്നു. തുടര്‍ന്നാണ് ഓമന തീ കൊളുത്തിയത്. അമ്മ തീ കൊളുത്തിയത് കണ്ട റെജിന വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടുകയും ചെയ്തിരുന്നു. കിണറ്റില്‍ ചാടിയ റെജിനയെ നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കുതിച്ചെത്തിയ തൃക്കരിപ്പൂര്‍ ഫയര്‍ഫോഴ്‌സാണ് പുറത്തെടുത്തത്. കാലൊടിഞ്ഞ റെജിന തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trikaripur, Death, Obituary, House wife died after burn injury
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?