ആളുകള്‍ നോക്കിനില്‍ക്കെ യുവാവ് കോട്ടയില്‍ നിന്നും കടലിലേക്ക് എടുത്തുചാടി; മൃതദേഹം കണ്ടെത്തി

ബേക്കല്‍: (www.kasargodvartha.com 10.04.2019) ആളുകള്‍ നോക്കിനില്‍ക്കെ യുവാവ് ബേക്കല്‍ കോട്ടയില്‍ നിന്നും കടലിലേക്ക് എടുത്തുചാടി. യുവാവിവന്റെ മൃതദേഹം രണ്ടര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ തീരദേശ പോലീസും നാട്ടുകാരും ചേര്‍ന്ന് കണ്ടെത്തി. മുള്ളേരിയ കിന്നിംഗാറിലെ ബാലകൃഷ്ണന്റെ മകന്‍ ഗംഗാധകന്‍ (45) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് സംഭവം.

ബേക്കല്‍ കോട്ടയുടെ ക്ലോക്ക് ടവറിന് സമീപത്ത് വെച്ച് പഴ്‌സും ചെരിപ്പും അഴിച്ചുവെച്ച ശേഷമാണ് ഇയാള്‍ കടലിലേക്ക് എടുത്തുചാടിയത്. സംഭവം കണ്ട സഞ്ചാരികളിലൊരാള്‍ പോലീസില്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്. വൈകിട്ട് നാലു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

തീരദേശ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. യുവാവിന് ചെറിയ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Death, Sea, Bekal, Man jumped to river from Fort; dead body found
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?