സോഫ്റ്റ് വെയര്‍ എഞ്ചിനിയറുടെ കൊടും ക്രൂരത; ശീതള പാനിയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ഭാര്യയേയും രണ്ട് മക്കളേയും മയക്കി കഴുത്തറുത്ത് കൊലപ്പെടുത്തി, പിന്നീട് ഫാമിലി വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ കുറ്റസമ്മതവും

ഗാസിയാബാദ്: (www.kvartha.com 24.04.2019) ശീതള പാനിയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ഭാര്യയേയും രണ്ട് മക്കളേയും മയക്കി കഴുത്തറുത്ത് കൊലപ്പെടുത്തി. സോഫ്റ്റ്വെയര്‍ എഞ്ചിനിയറായ സുമിത് കുമാറാണ് തന്റെ കുടുംബത്തോട് ഈ ക്രൂരത ചെയ്തത്. 34കാരിയായ ഭാര്യയെയും മൂന്ന് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. ഭാര്യ അന്‍ഷു ബാല, മക്കളായ പ്രതിമേഷ്, അക്രിതി ആരവ് എന്നിവരാണ് കൊല്ലപ്പെട്ടത്.


ബംഗരുവിലെ ഐ ടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന സുമിതിന് അടുത്തിടെ ജോലി നഷ്ടമായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടി വന്നതോടെ മയക്കുമരുന്നിന് അടിമയായ പ്രതി ഭാര്യക്കും മൂന്നു മക്കള്‍ക്കും ശീതള പാനിയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി, ബോധരഹിതരാക്കിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം മുന്ന് മണിയോടെ സുമിത് വീട്ടില്‍ നിന്നും രക്ഷപ്പെട്ടു. പിന്നിട് താന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതായി വാട്ട്സ് ആപ്പിലെ കുടുംബ ഗ്രൂപ്പില്‍ സന്ദേശം അയക്കുകയായിരുന്നു. ഇതോടെ പൊലീസ് വീട്ടിലെത്തി മൃതദേഹങ്ങള്‍ കണ്ടെടുത്തു. പ്രതിയെ ഇതുവരെ കണ്ടെത്താനായില്ല.
Keywords: National, News, Murder, Wife, Children, Accused, Husband, Police, Case, Investigates, Ghaziabad techie who killed wife, kids arrested.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?