പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിവീശി; പോലീസുകാരെ ശാസിച്ച് രാഹുല്‍; വീഡിയോ വൈറല്‍

ഹൈദരാബാദ്: (www.kvartha.com 04.04.2019) പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകരെ ലാത്തിവീശിയ പോലീസുകാര്‍ക്ക് രാഹുലിന്റെ ശാസനം. തെലങ്കാനയിലെ ഹൊസൂര്‍ നഗറിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പരിപാടിക്കെത്തിയ ജനസഞ്ചയത്തിനടുത്തേക്ക് രാഹുല്‍ എത്തിയപ്പോള്‍ ജനം ഇളകിമറിയുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷയെ കരുതി ഓടിയെത്തിയ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ഒടുവില്‍ ലാത്തിവീശുകയായിരുന്നു.

പ്രോട്ടോക്കോള്‍ ലംഘിച്ച് ഇടപെട്ട രാഹുല്‍ ഗാന്ധി പോലീസുകാരെ ശാസിച്ചു. പൊലീസിനോട് നിര്‍ത്തൂ എന്നും പ്രവര്‍ത്തകരെ തല്ലരുതെന്ന് എന്നും പറയുന്ന അദ്ദേഹം പ്രവര്‍ത്തകരുടെ അടുത്തേക്ക് ചെല്ലുകയും അവര്‍ക്ക് ഹസ്തദാനം നല്‍കുകയും ചെയ്തു. തുടര്‍ന്ന് പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ വളയുകയും വാഹനത്തിലേക്ക് കൊണ്ട് പോവുകയും ചെയ്തു. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ വന്‍ ജനക്കൂട്ടമാണ് രാഹുലിന്റെ പരിപാടികല്‍ക്ക് ഒഴുകിയെത്തുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Hyderabad, News, Politics, UDF, Congress, Rahul Gandhi, Election, Trending, VIDEO | 'Stop!': Rahul Gandhi shouts, asks police not to charge baton on supporters


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?