വീണ്ടും ഞെട്ടിത്തരിച്ച് കേരളം; മൂന്നുവയസ്സുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു; ശസ്ത്രക്രിയ കഴിഞ്ഞിട്ടും കുട്ടിയുടെ തലച്ചോറിനകത്തെ രക്തസ്രാവം നിലയ്ക്കുന്നില്ല

കൊച്ചി: (www.kvartha.com 18.04.2019) എറണാകുളത്ത് മൂന്നു വയസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചു. പോലീസ് കസ്റ്റഡിയിലുള്ള ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

സംഭവത്തില്‍ അച്ഛനെയും അമ്മയെയും പൊലീസ് നേരത്തെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കുട്ടിയ്ക്ക് എങ്ങനെ പരിക്കേറ്റു എന്നറിയുന്നതിന് മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് അമ്മ കുറ്റ സമ്മതം നടത്തിയത്. എറണാകുളത്ത് താമസിക്കുന്ന ഇവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണ്.

3 Year Old child assaulted incident; Mother confessed crime, Kochi, News, Kerala, attack, Child, Police, Custody, Injured, Doctor, hospital

അതേസമയം, ഗുരുതരമായി പരിക്കേറ്റ 3 വയസുകാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. എന്നാല്‍ തലച്ചോറിനകത്തെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്.

ബുധനാഴ്ച്ച വൈകീട്ടോടെയാണ് മൂന്ന് വയസുകാരനെ തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീടിന്റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിയിരുന്നു.

അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ ഏഴുവയസ്സുകാരന്‍ പത്ത് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷം മരണത്തിന് കീഴടങ്ങിയ സംഭവത്തിന്റെ ഞെട്ടല്‍ മാറുമുമ്പാണ് കേരളത്തില്‍ വീണ്ടുമൊരു കുട്ടിക്ക് നേരെ മര്‍ദ്ദനമുണ്ടാവുന്നത്.

Keywords: 3 Year Old child assaulted incident; Mother confessed crime, Kochi, News, Kerala, attack, Child, Police, Custody, Injured, Doctor, hospital.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?